Top Stories
ഒന്നര കിലോ കഞ്ചാവുമായി യുവാവ്‌ അറസ്റ്റില്‍
December 09, 2016

09-Dec-2016

പെരിന്തല്‍മണ്ണ: ഒന്നരകിലോ കഞ്ചാവുമായി യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. അട്ടപ്പാടി താവളം കുറുവന്‍കണ്ടി സ്വദേശി പെരുണ്ടവീട്ടില്‍ റഫീഖി (35)നെയാണ്‌ പെരിന്തല്‍മണ്ണ മനഴി ബസ്‌ സ്റ്റാന്റ്‌ പരിസരത്തു വെച്ച്‌ പിടികൂടിയത്‌. ചില കഞ്ചാവ്‌ വിതരണക്കാര്‍ പാലക്കാട്‌ ജില്ലയിലെ അഗളി, അട്ടപ്പാടി വനമേഖലകളില്‍ നിന്നും പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ബൈക്കിലും ഓട്ടോറിക്ഷകളിലുമായി കഞ്ചാവു പാക്കറ്റുകള്‍ വിതരണത്തിനായി എത്തിക്കക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ ഷാഡോ പൊലീസ്‌ ടീം മണ്ണാര്‍ക്കാട്‌, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പൊലീസിന്റെ വലയിലായത്‌.

പ്രതി മുന്‍പും പല തവണ ഈ പ്രദേശങ്ങളിലെ ചില വിതരണക്കാര്‍ക്ക്‌ കഞ്ചാവ്‌ വില്‍പനക്കായി എത്തിച്ചു കൊടുത്തതായി പൊലീസിനോടു പറഞ്ഞു. അട്ടപ്പാടി, അഗളി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാ ണ്‌ ഉണങ്ങിയ കഞ്ചാവ്‌ ശേഖരിക്കുന്നതെന്നും കിലോക്ക്‌ 10000 രൂപ നിരക്കില്‍ ശേഖരിക്കുന്ന കഞ്ചാവ്‌ വില്‍പനക്കാരിലെത്തിക്കുമ്പോഴേക്കും കിലോ ക്ക്‌ 16000 രൂപ വരെ ലഭിക്കാറുണ്ടെന്നും പ്രതി പൊലീസിനോട്‌ സമ്മതിച്ചു.

പ്രതിയെ ചോദ്യം ചെയ്‌തതില്‍ നിന്നും മണ്ണാര്‍ക്കാട്‌, അട്ടപ്പാടി എന്നിവിടങ്ങളിലെത്തി കഞ്ചാവ്‌ വില്‍പനക്കെത്തിക്കുന്ന സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും ഈ സംഘങ്ങള്‍ ഉപയോഗിച്ചുവരുന്ന ഓട്ടോ റിക്ഷകളും ബൈക്കുകളും നിരീക്ഷണത്തിലാണെന്നും ഡി വൈ എസ്‌ പി എം പി മോഹനചന്ദ്രന്‍ അറിയിച്ചു. പ്രതിയെ പെരിന്തല്‍മണ്ണ ജെ എഫ്‌ സി എം കോടതി മുമ്പാകെ ഹാജരാക്കി.

Share this post: