Top Stories
ഓണറേറിയം വരുമാന സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തരുതെന്ന് കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത്
December 25, 2016

25-Dec-2016
കോഡൂര്‍:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വരുമാന സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തരുതെന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ഐകകണ്‌ഠ്യേനെ ആവശ്യപ്പെട്ടു.
ത്രിതലപഞ്ചായത്ത് അംഗങ്ങളുടെ മാസാന്ത വേതനം, വരുമാന സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനം പിന്‍വലിക്കണമെന്ന് കേരള സര്‍ക്കാറിനോട് കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടത്.
ജനപ്രതിനിധി എന്ന നിലയില്‍ ലഭിക്കുന്ന വേതനം സ്ഥിരമായ വരുമാനമല്ല. വാര്‍ഡിലെ ജനങ്ങളുടെ പൊതുപ്രശ്‌നങ്ങളുടെ കൈകാര്യം, അവക്കായുള്ള യാത്രകള്‍, കടലാസ് പ്രവര്‍ത്തനങ്ങള്‍, നിര്‍ധന കുടുംബംഗങ്ങളുടെ വിവിഹം, ചികിത്സ പോലുള്ള കാര്യങ്ങളില്‍ സഹായിക്കല്‍ എന്നിവക്കൊനും നിലവില്‍ ലഭിച്ച് കൊണ്ടിരുക്കുന്ന വേതനം തികയുന്നില്ല. ഇതിലെല്ലാമുപരി മറ്റു ജോലികള്‍ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയുമാണുള്ളത്.
സാമൂഹ്യ സേവനത്തിന് സന്നദ്ധരായി എന്നുള്ളതിനാല്‍ മക്കളുടെ വിദ്യാഭ്യാസാനുകൂല്യം പോലുള്ളവ തടയുന്നവിധം വരുമാന സര്‍ട്ടിഫിക്കറ്റില്‍ ഓണറേറിയം ചേര്‍ക്കണമെന്ന പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് പതിനാലാം വാര്‍ഡ് അംഗം മച്ചിങ്ങല്‍ മുഹമ്മദ് ആവശ്യപ്പെട്ടു. സ്ഥിരസമിതി അധ്യക്ഷന്‍ കെ.എം. സുബൈര്‍ പിന്താങ്ങി.
പ്രസിഡന്റ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് കെ. രമാദേവി, സ്ഥിരസമിതി അധ്യക്ഷരായ എം.ടി. ബഷീര്‍, സജ്‌നാമോള്‍ ആമിയന്‍ അംഗങ്ങളായ മുഹമ്മദലി കടമ്പോട്ട്, പരി ശിവശങ്കരന്‍, സജീന മേനമണ്ണില്‍ സംസാരിച്ചു.

Share this post: