12-Dec-2016
മലപ്പുറം : സുബ്ബറാവു പൈ സെല്‍ഫ് എംപ്ലോയ്മെന്റ്് ട്രൈനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ട്രെയിനിങ് പൂര്‍ത്തിയാക്കി വ്യത്യസ്തങ്ങളായ നിര്‍മാണ സേവന മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നവ രുടെ കൂട്ടായ്മയായ സേവാ മെമ്പര്‍ മാരുടെയും ജൈവ കര്‍ഷകരുടെയും ഉത്പന്നങ്ങളുടെ വില്‍പ്പനക്ക് നബാര് ഡിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ പര്‍ച്ചേസിങ് വെബ്സൈറ്റ് ആരംഭിക്കുന്നു.ഓണ്‍ലൈന്‍ സൈറ്റിനോടനുബന്ധിച്ച് ഗ്രീന്‍ ആര്‍മിയെ ഉപയോഗിച്ച് എല്ലാ വീടുകളിലും അവരുടെ ടെറസും മുറ്റവും സ്ഥലവും ഉപയോഗിച്ച് ജൈവ കൃഷിചെയ്തു കൊടുക്കുന്നു. കുടും ബിനികള്ക്ക് ഭക്ഷണ, വസ്ത്ര, കരകൗ ശല, സോപ്പ്, കുട, മെഴുകുതിരി തുട ങ്ങിയ നിര്‍മ്മാണ മേഖലയില്‍ സ്വയം തൊഴില്‍ പരിശീലനം നല്കി ഉത്പന്ന ങ്ങള് നിര്‍മിച്ചു അവ ഓണ്‍ലൈന്‍ വഴി വില്പന നടത്തികൊടുക്കുന്ന പദ്ധതി കളുമാണ് നടപ്പാക്കുന്നത്.ഓരോ വാര്‍ഡിലും വരുന്ന ഓണ്‍ലൈന്‍ സെന്റര്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഓണ്‍ലൈന്‍ സെന്ററുകള്‍ നിത്യ ജീവിതത്തിനാവ ശ്യമായ എല്ലാ സേവന ങ്ങളും ലഭിക്കുന്ന കേന്ദ്രം കൂടിയായി രിക്കും. ഇതിന്റെ പ്രവര്‍ത്തന ങ്ങളുമായി ബന്ധപ്പെട്ട് ബ്ലോക്ക് തലത്തില്‍ നട ക്കുന്ന ബോധവത്കരണ പരിപാടി കള്‍ ഡിസംബര്‍ ആറ് മുതല്‍ തുടങ്ങും. നബാര്‍ഡ് ഡിഡിഎം, ലീഡ് ബാങ്ക് മാനേജര്‍, ആര്എസ്ടിഐഇന്സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, ബിഡിഒ, ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡണ്ട് തുടങ്ങിയവര്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ സെന്റര്‍ നടത്താന്‍ താത്പര്യമുള്ളവരെയും കൃഷി രംഗത്ത് പ്രവൃത്തി പരിചയമുള്ള ഗ്രീന്‍ ആര്‍മി വളണ്ടിയേഴ്സിനേയും പഞ്ചായത്ത് കോഡിനേറ്റര്‍മാരെയും ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ 9544701104, 9544900 590 നമ്പറുകളില്‍ ബന്ധപ്പെടുക.