Top Stories
ഓണ്‍ ലൈന്‍ പരാതി സംവിധാനം ഉദ്ഘാടനം ചെയ്തു
June 08, 2016

08, June 2016
തിരുവനന്തപുരം : സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ പരാതി സംവിധാനത്തിന്റെയും പരാതി കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയറിന്റെയും ഉദ്ഘാടനം മന്ത്രി ഡോ.കെ.റ്റി.ജലീല്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ കെ.മുരളീധരന്‍, എം.എല്‍.എ അധ്യക്ഷനായിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബിന്ദു ശ്രീകുമാര്‍,ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം.വീരാന്‍കുട്ടി, മെമ്പര്‍മാരായ അഡ്വ.കെ.പി.മറിയുമ്മ, അഡ്വ.വി.വി.ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: