Top Stories
ഓര്‍മകളുടെ പൂക്കാലവുമായി സുഹൃദ്‌സംഗമം
March 11, 2016

പുലാമന്തോള്‍: പാലൂര്‍ എ.എല്‍.പി. സ്‌കൂളില്‍ ഓര്‍മകളുടെ പൂക്കാലവുമായി സുഹൃദ്‌സംഗമം നടന്നു . സ്‌കൂളില്‍നിന്ന് വിരമിക്കുന്ന ടി. കല്യാണിക്കുട്ടിയുടെ യാത്രയയപ്പുമായി ബന്ധപ്പെട്ടായിരുന്നു സുഹൃദ്‌സംഗമം,രാവിലെ മുതല്‍ പൂര്‍വ അധ്യാപകരും, വിദ്യാര്‍ഥികളും, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും എത്തി.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്കുശേഷം ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ രണ്ടരയ്ക്ക് കണ്ടുമുട്ടലുകളുടെയും സ്മരണകളുടെയും കൊടുക്കല്‍ വാങ്ങലുകളുമായി സുഹൃദ്‌സംഗമം പാലൂര്‍ ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ ഉദ്ഘാടനംചെയ്തു.കെ. സുധാകരന്‍ അധ്യക്ഷതവഹിച്ചു. ടി. നാരായണന്‍ നായര്‍, പി.ഡി. സുഭാഷ്, ടി. സുരേഷ്, പി. തങ്കമാളു, കെ.ടി. കദീജക്കുട്ടി, ടി. കമലം, പി. ജമീലാബീവി, ശൈലജ, വി. സുധ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന വാര്‍ഷികാഘോഷച്ചടങ്ങില്‍ കവി എം.എം. സചീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. നൃത്തനൃത്യങ്ങള്‍, നാടകങ്ങള്‍ എന്നിവ അരങ്ങേറും .

Share this post:
MORE FROM THIS SECTION