Top Stories
കഞ്ചാവുമായി യുവാവ്‌ പിടിയില്‍
November 22, 2016

മഞ്ചേരി: കഞ്ചാവ്‌ ഉപയോഗിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുറിച്ച്‌ സൂചന ലഭിച്ചതായി പൊലീസ്‌.
ഇന്നലെ മഞ്ചേരി ബോയ്‌സ്‌ ഹൈസ്‌ക്കൂള്‍ പരിസരത്ത്‌ നിന്നും കഞ്ചാവ്‌ സഹി തം അറസ്റ്റിലായ യുവാവില്‍ നിന്നാണ്‌ വിവരം ലഭിച്ചത്‌. മൊറയൂര്‍ വാല ഞ്ചേരി കാവോട്ടില്‍ നവാസ്‌ (26)നെയാണ്‌ ഇന്നലെ മഞ്ചേരി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളില്‍ നിന്നും 50 പൊതി കഞ്ചാവും കണ്ടെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്ഥിരമായി കഞ്ചാവെത്തിക്കുന്ന ഇയാളെ ചോദ്യം ചെയ്‌തതില്‍ മറ്റു ചില്ലറവില്‍പ്പനക്കാരെ സംബന്ധിച്ചും വിവരം ലഭിച്ചിട്ടുണ്ട്‌.
മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കെ എം ബിജുവിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ ഐ എസ്‌ ബി കൈലാസ്‌ നാഥിന്റെ നേതൃത്വത്തില്‍ ക്രൈം സ്‌ക്വാഡ്‌ അംഗങ്ങളായ പി സഞ്‌ജീവ്‌ വേണുഗോപാല്‍, ഉണ്ണികൃഷ്‌ണന്‍ മാരാത്ത്‌, ടി ശ്രീകുമാര്‍ എന്നിവരാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌.

Share this post: