Top Stories
കടന്നമണ്ണയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു
November 25, 2016

aslam-obit25-Nov-2016

മങ്കട: കടന്നമണ്ണ പഞ്ചായത്തുംപടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനായ യുവാവ്‌ മരിച്ചു. വെള്ളില പൂഴിക്കുന്ന്‌ സ്വദേശി തച്ചറക്കുന്നുമ്മല്‍ അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ്‌ അസ്‌ലം എന്ന സിലു(19) ആണ്‌ മരണപെട്ടത്‌. വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെ മങ്കടയിലേക്ക്‌ പോവുകയായിരുന്ന മുഹമ്മദ്‌ അസ്‌ലമിന്റെ ബൈക്ക്‌ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്‌പത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന്‌ നിര്‍ത്താതെ പോയ ലോറി പിന്നീട്‌ കാവനൂരില്‍ വെച്ച്‌ പൊലീസ്‌ പിടികൂടിയതായി സൂചനയുണ്ട്‌. മരിച്ച മുഹമ്മദ്‌ അസ്‌ലം മങ്കട സെന്റ്രല്‍ മെഡിക്കല്‍സ്‌ ജീവനക്കാരനായിരുന്നു.മാതാവ്‌ മറിയുമ്മ. സഹോദരി.ഫാത്തിമ ഹുദ.

Share this post: