Top Stories
കത്രിക കൊണ്ട്‌ കൊലപ്പെടുത്താന്‍ ശ്രമം: മുന്‍കൂര്‍ ജാമ്യം തള്ളി
November 23, 2016

23-Nov-2016

മഞ്ചേരി: തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെയും സുഹൃത്തുക്കളെയും കത്രിക കൊണ്ട്‌ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ്‌ കോടതി തള്ളി. മൂന്നാം പ്രതിയായ മമ്പാട്‌ നടുവക്കാട്‌ വള്ളിക്കാടന്‍ അയ്യൂബ്‌ (25)ന്റെ ജാമ്യാപേക്ഷയാണ്‌ തള്ളിയത്‌. 2016 സെപ്‌തംബര്‍ 22ന്‌ രാത്രി 10.30ന്‌ നിലമ്പൂര്‍ ടൗണിലാണ്‌ സംഭവം. നിലമ്പൂര്‍ പാടിക്കുന്ന്‌ ചാവക്കാടന്‍ വീരാന്‍ മകന്‍ അബ്‌ദുല്‍ നാസര്‍ (30), കൂട്ടുകാരായ സന്ദീര്‍ എന്ന മാനുപ്പ, ഷിബു എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഇവരുടെ മുന്നിലേക്ക്‌ പ്രതികള്‍ ഭക്ഷണാവശിഷ്‌ടമെറിഞ്ഞത്‌ ചോദ്യം ചെയ്‌തതാണ്‌ അക്രമത്തിന്‌ കാരണം. ഫാസിലാണ്‌ കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതിയായ പട്ടക്കുട്ടന്‍ എന്ന റിയാസ്‌ ഇക്കഴിഞ്ഞ 27ന്‌ കോടതിയില്‍ കീഴടങ്ങിയിരുന്നു.

Share this post: