Top Stories
കരിപ്പൂരില്‍ യാത്രക്കാരനില്‍ നിന്നും 13 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
December 08, 2016

07-Dec-2016

മലപ്പുറം: ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്‍ എമര്‍ജന്‍ സി ലാമ്പില്‍ ഒളിപ്പിച്ച്‌ കടത്തിയ 13 ലക്ഷത്തിന്റെ സ്വര്‍ണം കരി പ്പൂര്‍ എയര്‍കസ്റ്റംസ്‌ ഇന്റലിജന്‍ സ്‌ പിടികൂടി. ഇന്നലെ രാവിലെ സ്‌പെയ്‌സ്‌ ജെറ്റ്‌ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കണ്ണൂര്‍ പടനിലം സ്വദേശിയില്‍ നിന്നാണ്‌ 466 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്‌. പരിശോധനകള്‍ കഴിഞ്ഞ്‌ പുറത്തറങ്ങുന്നതിനിടെ സംശയം തോന്നിയ അധികൃതര്‍ ഇയാളുടെ ബാഗിലുളള എമര്‍ജന്‍സി ലാമ്പ്‌ തുറന്ന്‌ നോക്കിയപ്പോഴാണ്‌ 4 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്‌. എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററി നീക്കം ചെയ്‌ത്‌ സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നു. സ്വര്‍ണം കസ്റ്റ്‌ പിടിച്ചെടുത്ത്‌ മേല്‍ നടപടികള്‍ സ്വീകരിച്ചു.

Share this post: