Top Stories
കരുവള്ളിപാത്തിക്കൽ കുടുംബ സംഗമം
June 12, 2017

12-Jun-2017
രാമപുരം : രാമപുരം ആസ്ഥാനമായി ജില്ലയിലുടെ നീളം വ്യാപിച്ചുകിടക്കുന്ന തറവാട് പരമ്പരയിൽ പെടുന്ന കരുവള്ളിപാത്തിക്കൽ – കുടുബത്തിന്റെ എട്ടാമത്തെ റംസാൻ സൗഹൃദ സംഗമം മക്കരപറമ്പ് സമൂഹഓഡിറ്റോറിയത്തിൽ നടന്നു.വിദ്യാർത്ഥി
പ്രതിഭകളെ ചടങ്ങിൽ വെച്ച് ആദരിച്ചു.മുൻ ഗവ: ചീഫ് വീപ്പ് കെ.പി.എ മജീദ് ഉൽഘാടനം ചെയ്തു.കുടുംബ കൂട്ടായ്മ പ്രസിഡന്റ് കെ.പി.അബ്ദുസമദ് ബാപ്പു മലപ്പുറം അധ്യക്ഷനായിരുന്നു. കുടുംബം സമാധാനത്തിന്റെ തീരം എന്ന വിഷയത്തിൽ പ്രൊഫ: ഹാരിസ് ഇബ്നു സലിം മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സാദിഖ് അലി.കെ.പി.അഹമ്മദ് അശ്റഫ് ,കെ.പി.അഹമ്മദ് ബഷീർ, അബ്ദുൽ ഖാദർ ഹാജി.ഷമീർ രാമപുരം.കെ.സി. മെഹർ ബാനു തുടങ്ങിയവർ സംസാരിച്ചു.Photo: – രാമപുരത്തെ
കരുവള്ളി പാത്തിക്കൽ കുടുംബ സംഗമം മുൻ ഗവ: ചീഫ് വീപ്പ് കെ.പി.എ.മജീദ് ഉൽഘാടനം ചെയ്യുന്നു.

Share this post: