23-Nov-2016
മലപ്പുറം: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 23ന് രാവിലെ 10ന് മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ഷക തൊഴിലാളികള്‍ ലഭിക്കേണ്ട വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിതിനാണ് കലക്ടറേറ്റിനു മുമ്പില്‍ ധര്‍ണ്ണ നടത്തുന്നത്. മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. എ പി അനില്‍കുമാര്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. ഡി സി സി പ്രസിഡണ്ട് ഇ മുഹമ്മദ്കുഞ്ഞി, കെപിസിസി സെക്രട്ടറിമാരായ വി വി പ്രകാശ്, വി എ കരീം, പി ടി അജയ്മോഹന്, ഡി കെ ടി എഫ് സംസ്ഥാന പ്രസിഡണ്ട് ജോയി മാളിയേക്കല്‍, ഡി കെ ടി എഫ് ജില്ലാ പ്രസിഡണ്ട് പി ജി രാജഗോപാലന്‍, ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. കര്‍ഷക തൊഴിലാളി പെന്ഷന് 1000 രൂപയില്‍ നിന്ന് 3000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, പെന്ഷന് അര്‍ഹതാ പരിധി 3 ലക്ഷമാക്കുക, വര്‍ഷങ്ങളായി കുടിശ്ശികയായി കിടക്കുന്ന അധിവര്‍ഷ ക്ഷേമനിധി ആനുകൂല്യങ്ങള്‍ അടിയന്തിരമായി അനുവദിച്ച് വിതരണം ചെയ്യുക, നാമമാത്രമായ കര്‍ഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക, സംസ്ഥാന- കേന്ദ്ര ഗവണ്മെന്റുകളുടെ തൊഴിലാളിവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പി ജി രാജഗോപാലന്‍, എന്‍ വി അന്‍സാറലി, കെ വി സൈനുല്ആബിദീന്, കെ മുഹമ്മദാലി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.