Top Stories
കലാഭവന്‍ മണി ആനുസ്മരണം നടന്നു
March 10, 2016

kalabhavanപെരിന്തല്‍മണ്ണ : ഡി.വൈ.എഫ്.ഐ പെരിന്തൽമണ്ണ ബ്ലോക്ക് കമ്മറ്റി കലാഭവൻ മണി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ചലച്ചിത്ര നിരൂപകൻ ജി.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലാഭവൻ സതീഷ് മണിയുടെ ഗാനങ്ങൾ ആലപിച്ചു.നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം, വി.രമേശൻ, ചലച്ചിത്ര പ്രവർത്തകരായ മധു ജനാർദ്ദനൻ, ശശി പെരിന്തൽമണ്ണ ( മലബാർ ഫിലിം സൊസൈറ്റി,) ഡോ. പി.വി. അരുൺ (വള്ളുവനാട് ഫിലിം സൊസൈറ്റി ), കൃഷ്ണൻകുട്ടി (പുകസ ), ചലച്ചിത്ര നടൻ മുജീബ് വേങ്ങൂർ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡണ്ട് എം.നവാസ് അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.ശ്രീരാജ് സ്വാഗതവും. പി.കെ അഫ്സൽ നന്ദിയും പറഞ്ഞു.

Share this post: