Top Stories
കഴക്കൂട്ടം സൈനിക്‌ സ്‌കൂളിലെ അസിസ്സ്‌റ്റന്റ്‌ മാസ്റ്റര്‍ ഒഴിവിലേയ്‌ക്കുള്ള എഴുത്തു പരീക്ഷ
May 05, 2016

04, May 2016
തിരുവനന്തപുരം : കഴക്കൂട്ടം സൈനിക്‌ സ്‌കൂളിലെ കെമിസ്‌ട്രി (സ്ഥിരഒഴിവ്‌), കമ്പ്യൂട്ടര്‍ സയന്‍സ്‌ (കരാര്‍ അടിസ്ഥാനത്തില്‍) എന്നീ വിഷയങ്ങളിലെ അസിസ്സ്‌റ്റന്റ്‌ മാസ്റ്റര്‍ തസ്‌തികകളില്‍ ഒഴിവു്‌. നേരത്തേ അപേക്ഷിച്ചവര്‍ക്കും താല്‍പര്യവും യോഗ്യതയുമുള്ള മറ്റ്‌ ഉദ്യോഗാര്‍ത്ഥികള്‍ക്കും 2016 മെയ്‌ 28 രാവിലെ 9.30-ന്‌ കഴക്കൂട്ടം സൈനിക സ്‌കൂളില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും നേരിട്ടുള്ള അഭിമുഖത്തിലും പങ്കെടുക്കാവുന്നതാണ്‌. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഗസറ്റഡ്‌ ഓഫീസറില്‍ നിന്നും കരസ്ഥമാക്കിയ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്‌ അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖയോ കൊണ്ട്‌ വരേണ്ടതാണ്‌.

കൂടാതെ ബയോഡേറ്റാ, സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പാസ്‌പ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക്‌ ലിസ്റ്റുകളുടെയും അസ്സലും, ഫോട്ടോകോപ്പിയും, ‘ദ പ്രിന്‍സിപ്പാള്‍ സൈനിക സ്‌കൂള്‍ കഴക്കൂട്ടം’ എന്ന പേരില്‍മാറ്റാവുന്ന (500 രൂപ ജനറല്‍ കാറ്റഗറി ; 250 രൂപ എസ്‌.സി/എസ്‌.റ്റി) ഡി.ഡി, സ്വന്തം മേല്‍വിലാസം എഴുതിയ സ്റ്റാമ്പ്‌ ഒട്ടിക്കാത്ത കവര്‍ (9’x 4′)എന്നിവയും കൊണ്ട് വരേണ്ടതാണ്‌. വിശദവിവരങ്ങള്‍ക്ക് www.sainikschooltvm.nic.inഎന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

Share this post: