12-Dec-2016
എടക്കര: കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ നാല് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. വഴിക്കടവ് കാരക്കോട് സ്വദേശിക ളായ പൂളക്കല്‍ ജനാര്ദനന് (55), കേയത്തശ്ശേരി ഗോവിന്ദന് നായര്‍ (65), കുറ്റിക്കാട്ട് തൊടിക ക്യഷ്ണന് (64 ), തേനാം കുര്ശി മുരളീധരന് (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് വേവിച്ച മാം സം കണ്ടെടുത്തു. ആനപ്പാറയിലെ ക്യഷിയിടത്തില്‍ നിന്നാണ് പന്നിയെ വേട്ടയാടി പിടിച്ചത്. വഴിക്കടവ് റേഞ്ച് ഓഫീസര്‍ കെ വി അരുണേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ഷാജി എന്നിവരാണ് പ്രതികളെ പിടികൂടിയത്.