Top Stories
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റയാളുടെ വീട്ടിൽഡിഎഫ്ഒ എത്തി. നഷ്ട്ടപരിഹാരം ഉടൻ നൽകും
July 16, 2017

കാളികാവ്: മാളിയേക്കലിൽ കാട്ടുപന്നിയുടെ അക്രമണത്തിൽ മരണപ്പെട്ട അണ്ടിക്കാടൻ അയൂബിന്റെ വീട് ഡി എഫ്ഒയും സംഘവും സന്ദർശിച്ചു. കുടുംബത്തിന് സർക്കാർ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായെന്ന് നിലമ്പൂർ ഡിഎഫ്ഒ എസ്. സൺ പറഞ്ഞു. കാട്ടുപന്നിയുടെ അക്രമണത്തിൽ പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകും. മരണപ്പെട്ട അയൂബിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് എഴുപത്തി അയ്യായിരം വീതവും നൽകും.കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ അക്രമണത്തിൽ പരിക്കേറ്റ ഓട്ടിസം ബാധിച്ച മംഗലശ്ശേരി ആസിദിനേയും വനപാലക സംഘം സന്ദർശിച്ചു. ചക്കി കുഴി ഫോറസ്റ്റ് ഡപ്യൂട്ടി റെയ്ഞ്ചർ കെ.ജി ബാലൻ, ഫോറസ്റ്റർ വി ബി ശശികുമാർ , എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഗ്രാമ പഞ്ചായത്തംഗങ്ങളായ എൻ കെ റസീന, എം അബ്ദു റഹ്മാൻ, മുൻ പഞ്ചായത്തംഗങ്ങളായ കുപ്പനത്ത് അലവി, എം കെ അസീസ് തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു. വൻ ജനകൂട്ടം പ്രദേശത്ത് തടിച്ചുകൂടിയിരുന്നു.

Share this post: