26-May-2017
പെരിന്തല്‍മണ്ണ: കാദറലി സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പത്താമത് പച്ചീരി ഉസ്മാന് റോളിംഗ് ട്രോഫിക്ക് വേണ്ടി 40 വയസ്സിനു മുകളിലുളളവര്‍ക്കായി നടത്തപ്പെട്ട വെറ്ററന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. ഫൈനല്‍ മത്സരത്തില്‍ യംഗ് ചാലഞ്ചേഴ്സ് അലനെല്ലൂര്‍ എതിരില്ലാത്ത രണ്ട് ഗോളിന് യാസ് പാണമ്പിയെ തോല്‍പ്പിച്ച് ജേതാക്കളായി. സമാപന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് ചട്ടിപ്പാറ മുഹമ്മദലി ട്രോഫികള്‍ നല്കി. ക്ലബ്ബ് സെക്രട്ടറി പച്ചീരി ഫാറൂഖ്, ക്ലബ്ബ് രക്ഷാധികാരി സി എച്ച് മുസ്തഫ, എച്ച് മുഹമ്മദ് ഖാന്, എന്‍ എ കുഞ്ഞാപ്പ, എം അബ്ദുല്‍ അസീസ്, കുറ്റീരി ഹസ്സന്, തെക്കത്ത് ഉസ്മാന് എന്നിവര്‍ സംസാരിച്ചു.