25-Dec-2016
മലപ്പുറം : കാരുണ്യം പാലിയേറ്റീവ് കെയര്‍ റിഹബലിേറ്റേഷന് സൊസൈറ്റിയുടെ നേത്യത്വത്തില്‍ വാര്‍ഡ്തല വിവരശേഖരണം നടത്തുന്നു.ഡിസംബര്‍ 27ന് ചെവ്വാഴച കാലത്ത് 9 മണിക്ക് ആലംങ്കോട് ഗ്രാമപഞ്ചായത്തിലെ ഒന്നാീ വാര്‍ഡായ കാള്ച്ചാലില് ആരംഭിക്കും. രോഗികളെ വാര്‍ഡിലെ മുഴുവന്‍ വീടുകളിലും വിവിധ ഗ്രൂപ്പുകളിലായി സന്ദര്
ശിച്ചാണ് സര്‍വ്വേ നടത്തുന്നത്. കിടപ്പിലായ രോഗികള്‍, അപകടം സംഭവിച്ചു കിടപ്പിലായവര്‍, ഹ്രസ്വകാലരോഗികള് ദീര്‍ഘകാലമായി മരുന്നു കഴിക്കുന്നവര്‍, പാരമ്പര്യ രോഗികള്‍ തുടങ്ങിയവരെ കുറിച്ചുള്ള വിവരശേഖരമാണ് നടത്തുന്നത്.ആദ്യ ഘട്ടമെന്ന നിലയിലാണ് ഇപ്പോഴെത്തെ സര്വ്വോ.ഔപചാരിക ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.എം.ആറ്റുണ്ണിതങ്ങള്‍ നിര്മ്മഹിക്കും ആലംങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഹസ്സന് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സത്യന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ. ശോഭന. വാര്‍ഡ് മെമ്പര്‍ സാജിതറഷീദ് തുടങ്ങിയവരുടെ സാന്നിധ്യവും പാവിട്ടപ്പുറം അസ്സബാഹ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍. എസ്.എസ് യൂണിറ്റും, മൂക്കുതല പി.സി എന്‍.ജി.എച്ച്.സ്കൂളിലെ സ്റ്റുഡന്‍സ് ഇനി ഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് (.െശ.ു )കാളാച്ചാല്‍ കാരുണ്യം സാത്വാന കൂട്ടായ്മയിലെയും, കാരുണ്യവളണ്ടിയര് തുടങ്ങിയവരും സര്വ്വോക്ക് നേതൃത്വം നല്ക്മെന്ന് പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.പി.പി.അഷറഫ്, പി.കെ.അബ്ദുള്ളക്കുട്ടി, പി.അലി, ഉസ്മാന് പന്താവൂര്‍ ,അനസ്യൂസഫ് യാസിന്, യു. വാസു തുടങ്ങിയവര്‍ പങ്കെടുത്തു.