Top Stories
കാര്‍ഷിക വിപണന രംഗത്ത്‌ പുതിയ രീതികള്‍ അവലംബിക്കണം: ജില്ലാ കലക്‌ടര്‍
June 07, 2017

07-Jun-2017

മലപ്പുറം : കാര്‍ഷിക വിപണന രംഗത്ത്‌ പുതിയ രീതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ അമിത്‌ മീണ പറഞ്ഞു. ജൈവ – കാര്‍ഷികോല്‍പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം കലക്‌ട്രേറ്റില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷരഹിതപച്ചക്കറികള്‍ ഓണ്‍ലൈന്‍ വഴി ഗുണഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്നതിന്‌ നബാര്‍ഡിന്റെ സഹായത്തോടെ സബ്ബറാവു പൈ എന്റ്‌ര്‍പ്രണര്‍ വെല്‍ഫെയര്‍ അസോസിയേഷനാണ്‌ www.sewamall.com എന്ന ഓണ്‍ലൈന്‍ വിപണന കേന്ദ്രം ആരംഭിച്ചത്‌. ആദിവാസികളും നാടന്‍ കര്‍ഷകരും മറ്റ്‌ ജൈവ കര്‍ഷകരും ഉദ്‌പാദിപ്പിക്കുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ക്ക്‌ വിപണികണ്ടെത്തുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. പരിപാടിയില്‍ നബാര്‍ഡ്‌ ഡി.ഡി.എം ജെയിംസ്‌ പി. ജോര്‍ജ്‌, ലീഡ്‌ ബാങ്ക്‌ എല്‍.ഡി.ഡി.എം അബ്‌ദുല്‍ ജബ്ബാര്‍, സലീം. പി എന്നിവര്‍ പങ്കെടുത്തു.

Share this post: