Top Stories
കാലവര്‍ഷം ശക്തമായി; റോഡുകളില്‍ കുഴികളും
June 29, 2017

29-Jun-2017
അങ്ങാടിപ്പുറം: കാലവര്‍ഷം ശക്തിപ്പെട്ടതോടെ മിക്ക റോഡുകളിലും വലിയ കുഴികള്‍ രൂപപ്പെട്ടു തുടങ്ങി. വൈലോങ്ങര ജംങ്ഷനില്‍ റോഡില്‍ ഇതിനകം തന്നെ നിരവധി കുഴികള്‍ രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുഴികളില്‍ ചെടിനട്ടു. എം ഇ എസ് മെഡിക്കല്‍ കോളേജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുളള ഇവിടെ രോഗികളടക്കമുളളവര്‍ വാഹനങ്ങള്‍ കുഴിയില്‍ ചാടുന്നതില്‍ ബുദ്ധിമുട്ടിലാകുകയാണ്. മഴവെളളം കുഴികളില്‍ നിറയുന്നതിനാല്‍ ഇതറിയാതെ വരുന്ന ഇരുചക്രവാഹനങ്ങള്‍ രാത്രിയടക്കം അപകടത്തില്‍പെടുന്നതും നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങളായി മാഞ്ഞുപോയ സീബ്രാലൈനും ഇവിടെ അധികാരികള്‍ പുനഃസ്ഥാപിച്ചിട്ടില്ല. കുഴികള്‍ എത്രയും പെട്ടെന്ന് നികത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് വൈലോങ്ങരപൗരസമിതി യോഗം ആവശ്യപ്പെട്ടു.മുഴുവന്‍കോട്ടില്‍ ഹംസഅധ്യക്ഷത വഹിച്ചു.

Share this post: