Top Stories
കാലവര്‍ഷക്കെടുതി: അഞ്ചു വീടുകള്‍ തകര്‍ന്നു
July 02, 2017

02-Jul-2017
മഞ്ചേരി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കാറ്റിലും മഴയിലും നിരവധി വീടുകള്‍ നാശനഷ്ടം. ഏറനാട് താലൂക്കില്‍ രണ്ടു വീടുകള്‍ പൂര്‍ണ്ണമായും മൂന്ന് വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാവനൂര്‍ തമ്പുരാന്‍ കളത്തിങ്ങല്‍ പനങ്ങാടന്‍ നാഥന്‍, ചെങ്ങര അരീക്കുന്നന്‍ മുഹമ്മദിന്റെ മകള്‍ ഫാത്തിമ എന്നിവരുടെ വീടുകളാണ് പൂര്‍ണ്ണമായി തകര്‍ന്നത്.
രണ്ടു ലക്ഷം രൂപ വീതം നഷ്ടം കണക്കാക്കുന്നു. കാവനൂര്‍ വില്ലേജിലെ പുന്നക്കാട് കുഞ്ഞിമുഹമ്മദിന്റെ മകന്‍ റഷീദ്, ചെങ്ങര അരീക്കുന്ന് അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്, ചെങ്ങര വാക്കാളി വേലുവിന്റെ ഭാര്യ ചില്ല എന്നിവരുടെ വീടുകള്‍ ഭാഗികമായും തകര്‍ന്നു.

Share this post: