Top Stories
കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി എംപ്ലോയീസ്‌ ഫോറം പത്തൊന്‍പതാം വാര്‍ഷികസമ്മേളനം
December 02, 2016

02-Dec-2016
തേഞ്ഞിപ്പലം: കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി എംപ്ലോയീസ്‌ ഫോറം പത്തൊന്‍പതാം വാര്‍ഷികസമ്മേളനം ഈ മാസം അഞ്ച്‌, ആറ്‌ തിയ്യതികളില്‍ സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നടക്കും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ്‌ ഇ മുഹമ്മദ്‌ കുഞ്ഞി, എ പി അനില്‍കുമാര്‍ എംഎല്‍എ, അഡ്വ. പി എം നിയാസ്‌, എം കെ നസീര്‍ (രക്ഷാധികാരികള്‍), എ കെ അബ്‌ദുറഹിമാന്‍ (ചെയര്‍മാന്‍) , ടി ജെ മര്‍ട്ടിന്‍ (വര്‍ക്കിംഗ്‌ ചെയര്‍മാന്‍), കെ എഫ്‌ മനോജ്‌ (ജനറല്‍ കണ്‍വീനര്‍), രാജേഷ്‌ ചാക്യാടന്‍, വി നിധീഷ്‌, പിയൂഷ്‌ അണ്ടിശ്ശേരി കണ്‍വീനര്‍മാര്‍ എന്നിവരടങ്ങുന്ന സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു.

Share this post: