25-Dec-2016
മലപ്പുറം: ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാലാ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ തുടക്കമായി. പി അബ്ദുല്‍ ഹമീദ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി.മോഹന്‍ അധ്യക്ഷനായിരുന്നു. സിന്റിക്കേറ്റ് അംഗം ഡോ.ടി.പി.അഹമ്മദ്, കെ.വിശ്വനാഥ്, വോളിബോള്‍ ഫെഡറേഷന് മുന്‍ വൈസ് പ്രസിഡന്റ് പ്രൊഫ.കെ.ടി.അബ്ദുറഹിമാന് തുടങ്ങിയവര്‍ പങ്കെടുത്തു. കാലിക്കറ്റ് സര്‍വകലാശാലാ ടീം ക്യാപ്റ്റന്‍ നിഖി ലപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസിന്റെ പതാക അബ്ദുല്‍ ഹമീദ് എംഎല്‍എയും സര്‍വകലാശാലാ പതാക പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹനും ഉയര്‍ത്തി.
കായിക പഠനവകുപ്പ് ഡയറക്ടര്‍ ഡോ.വി.പി.സക്കീര്‍ ഹുസൈന് സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.കെ.പി.മനോജ് നന്ദിയും പറഞ്ഞു. അഞ്ച് ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള 66 സര്‍വകലാശാലകള്‍ പങ്കെടുക്കുന്നുണ്ട്. 24 ന് നടന്ന ഒന്നാം റൗണ്ട് മത്സരങ്ങളില്‍ ഭാരതീയാര്‍, എസ്.എര്.എം, തിരുവള്ളൂര്‍, ക്രൈസ്റ്റ്, പോണ്ടിച്ചേരി, മധുര കാമരാജ്, ഒസ്മാനിയ, കര്‍ണ്ണാടക സ്റ്റേറ്റ് വുമണ്‍സ്, കാരുണ്യ, തുങ്കൂര്‍ സര്‍വകലാശാലകള്‍ വിജയിച്ചു. റാണി ചന്നമ്മ,
വിക്രമ സിംഹപുരി, ദവണ്ഗരെ സര്‍വകലാശാലകള്‍ക്ക് വാക്കോവര്‍ ലഭിച്ചു.