29-Jun-2017
മലപ്പുറം: ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുവാനും വനേതര മേഖലയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി വനം വകുപ്പ് സാമ്പത്തിക സഹായം നല്കുന്നു. തല്പരരായ വ്യക്തികളും സ്ഥാപനങ്ങളും നിശ്ചിത ഫോമിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 22ന് വൈകിട്ട് അഞ്ചിനകം മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കണം. മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0483 2734803, 8547603857, 8547603857.