Top Stories
കീഴാള ഘടനയും അധികാര ബന്ധങ്ങളും : സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാം
April 02, 2016

മലയാളം സര്വാകലാശാലയില്‍ സാമൂഹിക ശാസ്ത്ര പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘കീഴാള ഘടനയും അധികാരബന്ധങ്ങളും ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടത്തുന്നു. ഇന്ത്യക്കാരും വിദേശികളും അടങ്ങുന്ന പ്രശ്‌സ്ത സാമൂഹികശാസ്ത്ര വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറില്‍ ഗവേഷകര്ക്കും ഫാക്കല്റ്റി അംഗങ്ങള്ക്കും സെമിനാറുകള്‍ അവതരിപ്പിക്കാം. താത്പര്യമുള്ളവര്‍ പ്രബന്ധങ്ങള്‍ ഏപ്രില്‍ 30 നകം ാtuീെരശീഹീഴ്യ2015@ഴാമശഹ. രീാ ല്‍ അയയ്ക്കണം. ഓഗസ്റ്റ് 29 മുതല്‍ 31 വരെയാണ് സെമിനാര്‍ നടക്കുക. വൈസ്ചാന്സളലര്‍ അധ്യക്ഷനും സാമൂഹിക ശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ.ജോണി സി. ജോസഫ് കോഡിനേറ്ററും അസി. പ്രൊഫസര്മാ രായ സി.എ. റംഷീന, കെ.എ. താജുദ്ദീന്‍ എന്നിവര്‍ സെക്രട്ടറിമാരുമായ സമിതിയാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്ക് 09544952519, 09656280053 നമ്പറുകളില്‍ ബന്ധപ്പെടുക.

Share this post: