Top Stories
കുടിവെള്ള ഗുണനിലവാര പരിശോധന : കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്കി
April 13, 2016

13, April 2016
മലപ്പുറം : ജല്‍ ക്രാന്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ സമിതി ജില്ലയിലെ ജലഗ്രാമങ്ങളായി തിരഞ്ഞെടുത്ത പാണ്ടിക്കാട്,മംഗലം ഗ്രാമങ്ങളിലെ കുടുംബശ്രീ പ്രവര്ത്ത കര്ക്ക്ക കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള വിവിധ രീതികളെപറ്റി ഏകദിന ശില്പടശാല നടത്തി. അസിസ്റ്റന്റ് കലക്ടര്‍ അഫ്‌സാന പര്വീളണ്‍ ശില്പതശാല ഉദ്ഘാടനം ചെയ്തു. മസൂറിയില്‍ തന്റെ പരിശീലന കാലത്ത് ശുദ്ധജലം ലഭിക്കാതെ നിരവധി ഐ.എ.എസ്. ട്രയിനികള്‍ കുഴഞ്ഞു വീണിരുന്നുവെന്നും ഇന്ന്ത്യ യിലെ ഏറ്റവും മികച്ച അക്കാദമിയിലെ അവസ്ഥ ഇതായിരിക്കെ ശുദ്ധജലത്തിന്റെ ലഭ്യത എത്രമാത്രം പരിമിതമാണെന്ന് നമുക്ക് മനസ്സിലാക്കാനാകുമെന്നും ശുദ്ധജല സംരക്ഷണം കുടുംബശ്രീ പ്രവര്ത്ത്കരിലൂടെ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലേയ്‌ക്കെത്തിച്ചേരണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് അഫ്‌സാന പര്വീിണ്‍ പറഞ്ഞു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷന്‍ നസറുള്ള പരിപാടിയില്‍ അധ്യക്ഷനായി. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ കമ്മ്യൂനിറ്റി ഡവലപ്‌മെന്റ് യൂനിറ്റ് ഫാകില്റ്റിുകളായ ബി.കെ. മുകേഷ്, രാം മോഹന്‍ എന്നിവര്‍ ക്ലാസുകള്ക്ക് നേതൃത്വം നല്കിത. പ്രധാനമായും ആറ് ഘടകങ്ങള്‍ നോക്കിയാണ് ജലം ശുദ്ധമാണോ എന്ന് പരിശോധിക്കുന്നത്. ഹൈഡ്രജന്‍ അയോണുകളുടെ അളവ്, ക്ലോറൈഡ്, ഇരുമ്പ്, ഫ്‌ലൂറൈഡ്, നൈട്രേറ്റ് എന്നിവയുടെ സാന്നിധ്യം എന്നിവയാണ് ഇതില്‍ അഞ്ച് ഘടകങ്ങള്‍. ഇവ വളരെ കുറഞ്ഞാലും കൂടിയാലും ജലത്തിന്റെ ശുദ്ധിയെ ബാധിക്കും. നിശ്ചിതമായ തോതില്‍ ഇവ ശുദ്ധജലത്തില്‍ ആവശ്യമാണ്. അടുത്ത കാലത്തായി കണ്ടുവരുന്ന ഇ-കോളി ബാക്ടീരിയകളുടെ സാന്നിധ്യമാണ് ആറാമത്തെ ഘടകം. ഇത് നേരിയ തോതില്‍ ഉണ്ടാവുന്നതു പോലും ജലത്തിന് ദോഷമാണ്. ഇ-കോളി സാന്നിധ്യം ഒഴിവാക്കാന്‍ കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ 7.5 മീറ്റര്‍ അകലം പാലിക്കണം. കിണര്‍ വെള്ളത്തില്‍ സൂര്യപ്രകാശമേല്ക്കു്ന്നത് ആല്ഗലകള്‍ വളരാന്‍ കാരണമാകും. എന്നാല്‍ വെള്ളത്തിന് വായുസഞ്ചാരം ആവശ്യമാണ്. എങ്കില്‍ മാത്രമേ ഓക്‌സിജന്റെ സാന്നിധ്യം ഉറപ്പു വരുത്താനാവൂ. ശുദ്ധജല ലഭ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചതിനു ശേഷം ശില്പജശാലയില്‍ ജലത്തിന്റെ ശുദ്ധി പരിശോധിക്കാന്‍ ആവശ്യമായ ഫീല്ഡ്ല ടെസ്റ്റ് കിറ്റ് കുടുംബശ്രീ അംഗങ്ങള്ക്കു വിതരണം ചെയ്തു. ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.ഡി.ഫിലിപ്, അസിസ്റ്റന്റ് ഡയറക്ടര്‍ ടി.പി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

Share this post: