Top Stories
കുട്ടികളുടെ അവധിക്കാല കൂട്ടായ്മ : മാമ്പഴക്കാലം രജിസ്‌ട്രേഷന്‍ തുടങ്ങി
April 05, 2016

മലപ്പുറം : സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ നടത്തുന്ന കുട്ടികളുടെ അവധിക്കാലക്കൂട്ടായ്മയായ മാമ്പഴക്കാലത്തില്‍ പങ്കെടുക്കുവാന്‍ താല്പകര്യമുള്ള വിദ്യാര്ഥിികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മെയ് അഞ്ച് മുതല്‍ 11 വരെ നടക്കുന്ന കൂട്ടായ്മയില്‍ ഭാഷ, സംഗീതം, സാഹിത്യം, നാടകം, കുട്ടികളുടെ സിനിമ (രചന, അഭിനയം, നിര്‍മ്മാണം), ചിത്രകല, സംസ്‌കാരത്തിന്റെ മറ്റ് മേഖലകള്‍, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്ത്ത നങ്ങളും ക്ലാസുകളും അതത് മേഖലകളിലെ വിദഗ്ധര്‍ അവതരിപ്പിക്കും. കാംപിന്റെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക കേന്ദ്രങ്ങളിലെ സന്ദര്ശങനം, പ്രഗത്ഭരുമായുള്ള അഭിമുഖം എന്നിവയുമുണ്ടാകും. ഏഴ് മുതല്‍ 10-ാം ക്ലാസ് വരെയുള്ളവര്ക്കാുണ് പ്രവേശനം . 500 രൂപ രജിസ്‌ട്രേഷന്‍ ഫീസ്, ഭക്ഷണവും താമസവും സൗജന്യമാണ്. പരമാവധി 80 പേര്ക്കാ ണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്ക്ക് മെമ്പര്‍ സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നളന്ദ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം -3 (ഫോണ്‍ 0471-2311842) വിലാസത്തില്‍ അപേക്ഷിക്കണം.

Share this post: