Top Stories
കുട്ടികളോട്‌ സംവദിച്ച്‌ കലക്‌ടര്‍
May 28, 2017

28-May-2017

മലപ്പുറം : ജില്ലാകലക്ടര്‍ അമിത്‌മീണ, അസ്സിസ്സ്‌റ്റന്റ്‌ കലക്ടര്‍ അരുണ്‍.കെ.�വിജയന്‍ എന്നിവരുമായുമുള്ള സംഗമം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആദ്യാനുഭവമായി. സമൂഹ്യ നീതിവകുപ്പ്‌ സംയോജിത ബാല സംരക്ഷണ പദ്ധതി പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ്പ്‌ പദ്ധതി ഗുണഭോക്താക്കളായ ജില്ലയിലെ 25 കുട്ടികളും അവരുടെ കുടുംബങ്ങളുമാണ്‌ ജില്ലാ കലക്‌ടറോട്‌ സംവദിച്ചത്‌. കുട്ടികളുടെ സംരക്ഷണത്തിന്ന്‌ ഏറ്റവും പവിത്രമായ സാഹചര്യം കുടുംബാന്തരീക്ഷമാണെന്നു കുട്ടിക്ക്‌ കുടുംബത്തില്‍ വളരുവാനുള്ള സാഹചര്യം ഒരുക്കുക എന്നതുമാണ്‌�സ്‌പോണ്‍സര്‍ഷിപ്പ്‌ പദ്ധതിയുടെ ലക്ഷ്യം.
ജില്ലാചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റ്‌ സംഘടിപ്പിച്ച ‘വഴിവിളക്ക്‌ – കുട്ടികള്‍ക്കൊപ്പം ജില്ലാകലക്ടര്‍’ എന്ന പദ്ധതി പ്രകാരമായിരുന്നു ജില്ലയിലെവിവിധ ഭാഗങ്ങളില്‍ നിന്നുള്ള 18 വയസ്സിന്‌ താഴെയുള്ള തിരഞ്ഞെടുക്കപ്പട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവരുടെ കുടുംബത്തോടൊപ്പം കലക്ടര്‍മാരോടൊപ്പം ചിലവഴിക്കാന്‍ അവസരമുണ്ടായത്‌.
പദ്ധതിയില്‍ ഉള്‍പ്പെട്ട 14 പെണ്‍കുട്ടികള്‍ക്കും 11 ആണ്‍കുട്ടികള്‍ക്കും പ്രത്യേകഅനുമോദന സര്‍ട്ടിഫിക്കറ്റും സാമ്പത്തിക സഹായവും ജില്ലാകലക്ടര്‍ അമിത്‌മീണ വിതരണം ചെയ്‌തു. കുട്ടികളോടൊപ്പം ചിലവഴിച്ച ജില്ലാകലക്ടര്‍ക്ക്‌ ഹസ്‌തദാനം നല്‍കിയാണ്‌ കുട്ടികള്‍ വിടവാങ്ങിയത്‌.
സ്‌പോണ്‍സര്‍ഷിപ്പ്‌ പദ്ധതിയെക്കുറിച്ചും കുടുംബത്തിലുള്ള കുട്ടികളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജില്ലാചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ സംസാരിച്ചു. രക്ഷാകര്‍തൃത്വത്തില്‍ മാതാപിതാക്കളുടെ പങ്കുംകുട്ടികളുടെ ഉത്തരവദിത്തവും എന്ന വിഷയത്തില്‍ മുഫ്‌സിറമറിയം ക്ലാസ്സ്‌ നല്‍കി.
ജില്ലാസാമൂഹ്യ നീതിഓഫീസര്‍കെ.വി. സുഭാഷ്‌കുമാര്‍, ജുവനൈല്‍ ജസ്റ്റിസ്‌ബോര്‍ഡ്‌ മെമ്പര്‍ കെ.പി. ഷാജി, സ്‌പോണ്‍സര്‍ഷിപ്പ്‌ഫോസ്റ്റര്‍കെയര്‍ അപ്രൂവല്‍ കമ്മിറ്റി മെമ്പര്‍പി. സലീം, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മുഹമ്മദ്‌ ഫസല്‍എന്നിവര്‍ പ്രസംഗിച്ചു. ചൈല്‍ഡ്‌ ലൈന്‍ കോര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, സോഷ്യല്‍വര്‍ക്കര്‍ഫസല്‍ പുള്ളാട്ട്‌, വിവിധ കോളെജുകളിലെ സോഷ്യല്‍ വര്‍ക്ക്‌ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Share this post: