Top Stories
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സൂപ്രണ്ട്
January 01, 2017

01-Jan-2017

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ യുവതി ക്ലോസറ്റില്‍ പ്രസവിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റകരമായ എന്തെങ്കിലും കണ്ടെത്തുന്ന പക്ഷം അവര്‍ക്കെതി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍ പറഞ്ഞു. ഇന്ന് രാവിലെ ആരോഗ്യ വകുപ്പ് നടത്തുന്ന അന്വേഷണത്തിന് സൂപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയും നേതൃത്വം നല്‍കും. ജനുവരി 13നായിരുന്നു യുവതിക്ക് പ്രസവ തീയ്യതി ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നത്. വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് വേദന വരുന്നതിനായി രണ്ടു തവണ ഇന്‍ജക്ഷന്‍ നല്‍കിയിരുന്നു. പെട്ടെന്ന് ഗര്‍ഭപാത്രം വികസിച്ചതാണ് പ്രസവത്തിന് കാരണം. ഇതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

Share this post: