Top Stories
കൂട്ടഅവധി: പ്രതിഫലിച്ചത് റവന്യൂ ജീവനക്കാരുടെ വികാരം: എസ്ഇയു
July 07, 2017

06-Jul-2017
മലപ്പുറം: ചെമ്പനോട വില്ലേജിലെ കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് വില്ലേജ് ജീവനക്കാരെ ബലിയാടാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുക, ഇന്റലിജന്‍സ് രാജ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റവന്യൂ ജീവനക്കാര്‍ നടത്തിയ ആകസ്മിക അവധി പ്രതിഷേധത്തിലൂടെ പ്രതിഫലിച്ചത് വകുപ്പ് ജീവനക്കാരുടെ ശക്തമായ വികാരമാണന്നും, ഈ വികാരം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്ഇയു) മലപ്പുറം ജില്ലാ കമ്മിറ്റി. റവന്യു വകുപ്പ് ജീവനക്കാരില്‍ നിന്നും സ്വമനസ്സാലെ ഉയര്‍ന്നുവന്ന ഈ അവധി പ്രതിഷേധത്തിന് തുരങ്കം വെയ്്ക്കാനുള്ള ഭരണപക്ഷ സ്തുതിപാഠകരുടെ നീക്കം സംഘടനാ ഭേ’ദമന്യെ ജീവനക്കാര്‍ പുച്ഛിച്ചു തള്ളിയെന്നും, റവന്യൂവകുപ്പിന്റെ പൊതുവികാരധാരയോട് പുറംതിരിഞ്ഞു നിന്ന ഇക്കൂട്ടര്‍ ജീവനക്കാരോട് മറുപടി പറയേണ്ടി വരുമെന്നും ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. അവധി പ്രതിഷേധം വിജയിപ്പിച്ച ജീവനക്കാരെ എസ്ഇയു അ’ിനന്ദിച്ചു.

Share this post: