Top Stories
കെ ഡി എ എഫ്‌ അനുശോചിച്ചു
December 08, 2016

07-Dec-2016

മലപ്പുറം: ആദിവാസികളുടെയും ദലിതരുടെയും ജീവിത ശൈലിയെ തൊട്ടറിഞ്ഞ ഭരണാധികാരിയായിരുന്നു മുന്‍ മുഖ്യമന്ത്രി ജയലളിതയെന്ന്‌ കെ ഡി എ എഫ്‌ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ആള്‍ക്കൂട്ടത്തില്‍ നേതാവാകാതെ സാധാരണ ജനമനസ്സുകളില്‍ സ്ഥിര പ്രതിഷ്‌ഠ നേടാന്‍ കഴിഞ്ഞ ഭരണാധികാരിയായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി എന്ന്‌ കേരള ദലിത്‌ ആദിവാസി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ അനുശോചനം രേഖപ്പെടുത്തി. ഡോ. അബേദ്‌ക്കറുടെ അനുസ്‌മരണ ദിനത്തോടനുബന്ധിച്ച്‌ ചേര്‍ന്ന യോഗത്തില്‍ കെ ഡി എ എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ കെ പി സി കുട്ടിമാസ്റ്റര്‍, സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എന്‍ പി ചിന്നന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ കുമാരന്‍, സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരായ കെ ടി കുഞ്ഞന്‍, ടി കെ അറമുഖന്‍, കെ സുഭാഷ്‌ എന്നിവര്‍ സംസാരിച്ചു.

Share this post: