Top Stories
കേരകര്‍ഷക കൂട്ടായ്‌മകള്‍ക്ക്‌ അവസരമേകി മില്ലിങ്ങ്‌ കൊപ്ര സംഭരണം
March 16, 2016

മാര്‍ച്ച്‌15, 2016
തിരുവനന്തപുരം : 2016 സീസണിലെ മില്ലിങ്ങ്‌ കൊപ്രയുടെ താങ്ങുവില ക്വിന്റലിന്‌ 5,950 രൂപയായാണ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ നിശ്ചയിച്ചിരിക്കുന്നത്‌. പ്രധാന നാളികേര ഉത്‌പാദക സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്‌, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്‌ കേന്ദ്രഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ & നിക്കൊബാര്‍, ലക്ഷദ്വീപ്‌ എന്നിവിടങ്ങളില്‍ താങ്ങുവില സംഭരണം ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന്‌ നാളികേര വികസന ബോര്‍ഡ്‌അറിയിച്ചു. താങ്ങുവില സംഭരണത്തിനുള്ള ദേശീയ ഏജന്‍സികളായി നാഫെഡിനെയും എന്‍സിസിഎഫിനെയും നിശ്ചയിച്ചു കഴിഞ്ഞു. സംസ്ഥാനതല ഏജന്‍സികളേയും പ്രാദേശിക ഏജന്‍സികളേയും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിച്ചാല്‍ സംഭരണം ഉടന്‍ തുടങ്ങാവുന്നതാണ്‌.  മില്ലിങ്ങ്‌കൊപ്രയുടെ താങ്ങുവിലയ്‌ക്ക്‌ ആനുപാതികമായ തൊണ്ടുരിഞ്ഞു വെള്ളത്തോടു കൂടിയ പച്ചത്തേങ്ങയുടെ വില കേന്ദ്രഗവണ്‍മെന്റ്‌ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഈ ആനുപാതിക വില ക്വിന്റലിന്‌ 1,600 രൂപയില്‍ കുറയില്ലെന്നാണ്‌ പ്രതീക്ഷ. ഈ സാഹചര്യത്തില്‍കര്‍ഷകര്‍ നാളികേരം കിലോയ്‌ക്ക്‌ 16 രൂപയിലും കുറഞ്ഞ വിലയ്‌ക്ക്‌വില്‍ക്കാതെ സി.പി.എസുകളിലൂടെ ശേഖരിച്ച്‌ ഫെഡറേഷനുകളിലെ സൗകര്യം ഉപയോഗിച്ച്‌ കൊപ്രയാക്കിമാറ്റുവാനുള്ള ശ്രമങ്ങളാണ്‌ നടത്തേണ്ടത്‌.  ഈ വര്‍ഷത്തെ താങ്ങുവില സംഭരണത്തിന്‌ മുന്‍വര്‍ഷങ്ങളിലെ പോലെ ത്രിതല കര്‍ഷക കൂട്ടായ്‌മകളേയും സംഭരണ ഏജന്‍സികളായി അംഗീകരിക്കുമെന്നതിനാല്‍ കര്‍ഷകരില്‍ നിന്നുംശേഖരിക്കുന്ന നാളികേരം കൊപ്രയാക്കി സംസ്ഥാനതല ഏജന്‍സികള്‍ക്ക്‌ നേരിട്ട്‌ നല്‍കിതാങ്ങുവിലയും കാലാകാലങ്ങളില്‍ ലഭ്യമാവുന്ന മറ്റു ആനുകൂല്യങ്ങളും നേടിയെടുക്കുവാനുള്ളസാഹചര്യം ഉടന്‍ സംജാതമാകുമെന്നതിനാല്‍ കര്‍ഷകര്‍ തങ്ങളുടെ ഉത്‌പന്നം കമ്പോളവിലയ്‌ക്ക്‌ വിറ്റഴിക്കുവാന്‍ യാതൊരു കാരണവശാലുംതിടുക്കംകൂട്ടേണ്ടതില്ല. കരിക്കിന്റെ വര്‍ദ്ധിച്ച ഉപയോഗവും ഇന്ത്യയിലെ നാളികേരഉത്‌പാദനത്തില്‍ ഈ വര്‍ഷംഉണ്ടാകുന്ന കുറവും, വിപണിയിലേക്കുള്ള നാളികേരത്തിന്റെ വരവ്‌കുറക്കുന്ന ഘടകങ്ങളാണ്‌. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങള്‍ അടുത്തുവരുന്നതിന്റെ ഫലമായി മാര്‍ച്ച്‌ രണ്ടാം പകുതി മുതല്‍ സ്വഭാവികമായി വിപണി ഉയരുമെന്നതിനാല്‍ വെളിച്ചെണ്ണയുടേയും തേങ്ങയുടെയും വിലയില്‍ ഉണര്‍വ്വ്‌ പ്രതീക്ഷിക്കുന്നുണ്ടെന്നും നാളികേര വികസന ബോര്‍ഡ്‌വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Share this post: