Top Stories
കേരളത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ ദീര്‍ഘവീക്ഷണം ഉണ്ടായിരുന്ന നേതാവായിരുന്നു കെ കരുണാകരന്‍ : ആര്യാടന്‍ മുഹമ്മദ്‌
December 24, 2016

24-Dec-2016

നിലമ്പൂര്‍: കേരളത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ ദീര്‍ഘവീക്ഷണം ഉണ്ടായിരുന്ന നേതാവായിരുന്നു കെ കരുണാകരനെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കെ കരുണാകരന്‍ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സാധാരണക്കാര്‍ക്കും കൂലിത്തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ ഭരണാധികാരി എന്ന നിലയില്‍ ഒട്ടേറെ പദ്ധതികളും ആനുകൂല്യങ്ങളും നടപ്പിലാക്കി.
തന്റേടം കൊണ്ടും ഇച്ഛാശക്തികൊണ്ടും ശത്രുക്കളെ പോലും മിത്രങ്ങളാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
കോണ്‍ഗ്രസ് എന്ന നിലയില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വളര്‍ച്ചയുടെ ആക്കം കൂട്ടാനും കൂടെ നില്‍ക്കുന്നവരെ എന്ത് വില നല്‍കി സംരക്ഷിക്കാനും കഴിഞ്ഞതിലൂടെ എല്ലാവരുടെയും ലീഡറാകാനും അദ്ദേഹത്തിന് കഴിഞ്ഞവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയംഗം വല്ലാഞ്ചിറ മുഹമ്മദാലി, വി എ ലത്തീഫ്, ഷെറി ജോര്‍ജ് സംസാരിച്ചു.

Share this post: