Top Stories
കേരളത്തില്‍ തെരഞ്ഞെടുപ്പ്‌വിജ്ഞാപനം നാളെ പുറപ്പെടുവിക്കും; പത്രികസമര്‍പ്പണം നാളെമുതല്‍
April 21, 2016

21, April 2016
തിരുവനന്തപുരം : സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ (21-04-2016) പുറപ്പെടുവിക്കുന്നതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക്‌ പത്രികകളും സമര്‍പ്പിച്ച്‌ തുടങ്ങാം. എല്ലാദിവസവും രാവിലെ 11 മണി മുതല്‍ വൈകിട്ട്‌ മൂന്ന്‌ മണി വരെയാണ്‌ പത്രിക സ്വീകരിക്കുക. പൊതു അവധി ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല. ഈ മാസം 29 ന്‌ മൂന്ന്‌ മണിവരെ പത്രികസമര്‍പ്പിക്കാം. നിയോജക മണ്‌ഡലങ്ങളിലെ വരണാധികാരിക്കോ, ഉപവരണാധികരിക്കോ ആണ്‌ പത്രിക നല്‍കേണ്ടത്‌. നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഈ മാസം 30 ന്‌ നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മേയ്‌ 2 ആണ്‌.

Share this post: