Top Stories
കേരളോത്സവം തുടങ്ങി
December 08, 2016

07-Dec-2016

പെരിന്തല്‍മണ്ണ : ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും മത്സരിച്ച്‌ വിജയിച്ച കലാകായിക പ്രതിഭകള്‍ മാറ്റുരക്കുന്ന ബ്ലോക്ക്‌ പഞ്ചായത്ത്‌ കേരളേത്സവത്തിന്‌ തിരശീല ഉയര്‍ന്നു. ചെറുകര ഫ്‌ളഡ്‌ലൈറ്റ്‌ സ്‌റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരം പെരിന്തല്‍മണ്ണ എംഎല്‍എ മഞ്ഞളാംകുഴി അലി ഉദ്‌ഘാടനം ചെയ്‌തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റീന പെട്ടമണ്ണ അദ്ധ്യക്ഷത വഹിച്ചു. കെ ആയിഷ ആലിപ്പറമ്പ്‌, എം വി സിനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സദക്കത്തുള്ള, അമീറുദ്ദീന്‍ പാതാരി, ബ്ലോക്ക്‌ മെമ്പര്‍മാരായ ജാഹ്‌്‌ഫര്‍, അബ്ദുള്ള ചക്കപ്പത്ത്‌, യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍ ഹക്കീം, ബ്ലോക്ക്‌ ഡവലപ്‌മെന്റ്‌ ഓഫീസര്‍ രമേശ്‌ ടി പി, ജനറല്‍ എക്‌റ്റന്‍ഷന്‍ ഓഫീസര്‍ കെ.എം. സുജാത, തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന്‌ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത്‌ വിജയിച്ചു. ഈമാസം 10ന്‌ ശനിയാഴ്‌ച നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളില്‍ വെച്ച്‌ നടക്കുന്നതാണ്‌.

Share this post: