Top Stories
കേരള എന്‍ ജി ഒ യൂണിയന്‍ 53 ാം സംസ്ഥാന സമ്മേളനത്തില്‍ ഇന്ന്‌
May 29, 2016

29, May 2016
മലപ്പുറം : കേരള എന്‍ ജി ഒ യൂണിയന്‍ 53 ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം റോസ്‌ ലോഞ്ച്‌ ഓഡിറ്റോയത്തില്‍ ഇന്ന്‌ (29.05.2016) 11.00 ന്‌ “ജനപക്ഷ സിവില്‍ സര്‍വ്വീസ്‌ – സമീപനവും പ്രയോഗവും” എന്ന വിഷയത്തെ അധികരിച്ച്‌ നടക്കുന്ന സെമിനാര്‍ ഡോ. കെ ടി ജലീല്‍ ഉദ്‌ഘാടനം ചെയ്യും. പി ശ്രീരാമകൃഷ്‌ണന്‍, കെ വരദരാജന്‍ എന്നിവര്‍ പങ്കെടുക്കും.

ഉച്ചയ്‌ക്ക്‌ 2.30-ന്‌ നടക്കുന്ന സുഹൃദ്‌ സമ്മേളനം വൈക്കം വിശ്വന്‍ ഉദ്‌ഘാടനം ചെയ്യും. വിവിധ അദ്ധ്യാപക- സര്‍വ്വീസ്‌ സംഘടനാ നേതാക്കള്‍ പങ്കെടുത്ത്‌ സംസാരിക്കും.

5.30 ന്‌ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ടീസ്‌റ്റ സെതില്‍വാദ്‌ ഉദ്‌ഘാടനം ചെയ്യും. എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ ഇ എന്‍ കുഞ്ഞുമുഹമ്മദ്‌ എന്നിവര്‍ പങ്കെടുക്കും.

വൈകുന്നേരം 8.00 ന്‌ മലപ്പുറം ജ്വാല കലാവേദി നാടന്‍പാട്ട്‌ അവതരിപ്പിക്കും.

Share this post: