Top Stories
കൊടിഞ്ഞി ഫൈസല്‍ വധം; എട്ട്‌ പേർ അറസ്റ്റില്‍
November 27, 2016

27-Nov-2016
തിരൂരങ്ങാടി: കൊടിഞ്ഞിയിൽ കൊല്ലപ്പെട്ട ഫൈസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ബന്ധുക്കളടമുളള എട്ടുപേരെ മലപ്പുറം ഡിവൈഎസ്‌പി ടി എം പ്രദീപിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തു. സംഭവത്തില്‍ ഗൂഢാലോചന നടത്തുകയും സഹായം നല്‍കുകയും ചെയ്‌തവരാണ്‌ അറസ്റ്റിലായത്‌.ഫൈസലിന്റെ സഹോദരി ഭര്‍ത്താവും അമ്മാവന്റെ മകനുമായ പുല്ലാണി വിനോദ്‌ (39),പുല്ലാണി ഷാജി (39), പുല്ലാണി സജീഷ്‌ (32), പല്ലാണി ഹരിദാസന്‍ ((30), കൊടിഞ്ഞിയില്‍ ഡ്രൈവിങ്‌ സ്‌കൂള്‍ നടത്തുന്ന പളളിപ്പടി സദേശി തയ്യില്‍ ലിജീഷ്‌ എന്ന ലിജു (27), വിമുക്‌തഭടനായ പരപ്പനങ്ങാടി ടോള്‍ ബൂത്തിനടുത്തെ കൊട്ടയില്‍ ജയപ്രകാശ്‌ (50), ചാനത്ത്‌ സുനില്‍ (39), നന്നമ്പ്രയിലെ കളത്തില്‍ പ്രദീപ്‌ (30) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്‌പി പി എം പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ വൈകീട്ട്‌ അറസ്റ്റ്‌ ചെയ്‌തത്‌. കൃത്യം നടത്തിയെന്നു സംശയിക്കുന്ന മൂന്നുപേര്‍ വലയിലായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൗദിയില്‍വച്ച്‌ ഫൈസല്‍ ഇസ്‌ലാംമതം സ്വീകരിക്കുകയും നാട്ടിലെത്തി ഭാര്യയേയും മക്കളെയും മതം മാറ്റുകയും ചെയ്‌തിരുന്നു. കൊലപാതകം നടത്തിയവരെ കുറിച്ച്‌ പോലിസിന്‌ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.പ്രതികള്‍ ഉടന്‍ അറസ്റ്റിലായേക്കും.

Share this post: