23-Jun-2017
കൊണ്ടോട്ടി : കൊതുക് നിയന്ത്രണത്തില്‍ വീഴ്ച വരുത്തിയതിന് 7 പേര്‍ക്കെതിരെ ആരോഗ്യ വിഭാഗം നിയമ നടപടി സ്വീകരിച്ചു. 4 പേരില്‍ നിന്ന് പിഴയും, 3 പേര്‍ക്കെതിരെ നിയമ നടപടിക്കായുള്ള നോട്ടീസുമാണ് നല്‍കിയത്. മത്സ്യ മാര്‍ക്കറ്റില്‍ കൊതുക് വളരുന്നതിന് സാഹചര്യം സൃഷ്ടിച്ച 4 പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്നതായി കണ്ടെത്തിയ 3 പേര്‍ക്കെതിരെ നോട്ടീസും നല്കി. അുെത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.അബ്ദുല്‍ സലാം, വി.പി.ദിനേശ്, പി.കൃഷ്ണന്, എം പി. സുരേഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.