Top Stories
കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍
June 07, 2017

07-Jun-2017
മലപ്പുറം: പ്രൊഫ. കെ പി മുരളീധരന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിരമിക്കുന്നതിനോടനുബന്ധിച്ച് കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ ജൂണ്‍ ഏഴിന് ആരംഭിക്കും. ‘
കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിലെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ ലണ്ടന്‍ സര്‍വകലാശാല, ധാക്ക സര്‍വകലാശാല, അമേരിക്കയിലെ പോര്‍ട്ടോറിക്കോ സര്‍വകലാശാല, വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റുകള്‍, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, വിവിധ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ പ്രഗത്ഭര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇന്റര്‍ നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് സെമിനാര്‍.
1995 ജനുവരിയില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ റീഡറായി സേവനമാരംഭിച്ച ഡോ. കെ പി മുരളീധരന്‍ 1999 മാര്‍ച്ചില്‍ പ്രൊഫസറായി. പ്രൊഫസര്‍ എന്ന നിലയില്‍ 18 വര്‍ഷം ഉള്‍പ്പെടെ മൊത്തം 36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്.
നേരത്തെ എന്‍.എസ്.എസ് കോളേജിലും കേരള സര്‍വകലാശാലയിലും അധ്യാപകനായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒമ്പത് വര്‍ഷം ഫാക്കല്‍റ്റി ഡീന്‍ ആയിരുന്നു.
ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റും മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റും ആണ് സ്‌പെഷ്യലൈസേഷന്‍. 18 പേര്‍ക്ക് അദ്ദേഹത്തിന് കീഴില്‍ പി.എച്ച്.ഡിയും 43 പേര്‍ക്ക് എം.ഫിലും ലഭിച്ചിട്ടുണ്ട്. നിലവില്‍ ആറ് പേര്‍ അദ്ദേഹത്തിന് കീഴില്‍ ഗവേഷണം തുടരുന്നു.

Share this post: