03-Jul-2017
മങ്കട: കൊളത്തൂര്‍ പോലീസ് സ്റ്റേഷന് പടിയില്‍ ആറ്റുനോറ്റ് കിട്ടിയ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങള്‍ എട്ട് കഴിഞ്ഞെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം സ്റ്റേഷന് പടിക്ക് ശരണം ഇന്നും കൂരിരുള്‍ തന്നെ. വളാഞ്ചേരി മലപ്പുറം പെരിന്തല്‍മണ്ണ റോഡുകള്‍ സന്ധിക്കുന്ന ഇവിടെ ഗവണ്മെന്റ് കോളേജ് സെക്കണ്ടറി മദ്രസ്സ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാടിന് സംരക്ഷണം നല്കുന്ന പോലീസ് സ്റ്റേഷനും സ്ഥിതിചെയ്യുന്നുണ്ട്. ഇവിടെയാണ് ബന്ധപ്പെട്ടവരുടെ നിരുത്തരവാദിത്തമായ സമീപനം കാരണം മാസങ്ങളായി ഇരുള് മൂടി കഴിയുന്നത്. ജനങ്ങളുടെ നിരന്തരമായ ആവശ്യമനുസരുച്ച് മങ്കട എം എല്‍ എ ടി എ അഹമ്മദ്കബീര്‍ ഇടപെട്ടാണ് കൊളത്തൂര്‍ സ്റ്റേഷന് പടിയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. സ്ഥാപിച്ചതിനു ശേഷം കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ മിഴിയടച്ച വിളക്കുകാല് പിന്നീട് ബന്ധപ്പെട്ടവര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. ലൈറ്റ് കേടുവന്നതോടെ പ്രതിഷേധങ്ങളും മുറവിളികളും ഒരുപാട് നടന്നെങ്കിലും നടപടിഉണ്ടായില്ല. കേടുപാടുകള്‍ വന്നാല്‍ തീര്‍ക്കേണ്ട ചുമതല പഞ്ചായത്തുകള്ക്കാണെന്നാണ.് എന്നാല്‍ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകള്‍ വാറണ്ടി പേപ്പര്‍ കാര്യവും മറ്റും പറഞ്ഞ് അറ്റകുറ്റ പണികള്‍ക്ക് നടത്താതെ നാളുകള്‍ കഴിച്ചു കൂട്ടുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.