Top Stories
കോട്ടയം സെക്ഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ ഈ മാസം 7, 8, 14 തീയതികളില്‍ നിയന്ത്രണം
May 05, 2016

04, May 2016
തിരുവനന്തപുരം : വൈക്കം റോഡ്‌സ്‌റ്റേഷനില്‍ പാത ഇരട്ടിപ്പിക്കലിനോടനുബന്ധിച്ചുള്ള ജോലികളുംസബ്‌വേയുടെ അവസാനഘട്ട ജോലികളും നടക്കുന്നതിനാല്‍കോട്ടയംസെക്ഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ ഈ മാസം 7, 8, 14 തീയതികളില്‍ (മെയ്‌ 7, 8, 14) നിയന്ത്രണം ഏര്‍പ്പെടുത്തി.
പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍
1. രാവിലെ 10 മണിയ്‌ക്ക്‌ എറണാകുളത്ത്‌ നിന്ന്‌ പുറപ്പെടുന്നഎറണാകുളം-ആലപ്പുഴ-കായംകുളം പാസഞ്ചറും (ട്രെയിന്‍ നമ്പര്‍: 56381)തിരിച്ച്‌ കായംകുളത്തുനിന്ന്‌ 1 മണിക്ക്‌ പുറപ്പെടുന്ന സര്‍വീസും (56382)
2. രാവിലെ 11.30 ന്‌ എറണാകുളത്ത്‌ നിന്ന്‌ പുറപ്പെടുന്ന എറണാകുളം-കോട്ടയം-കായംകുളം പാസഞ്ചറും (56387)കായംകുളത്ത്‌നിന്ന്‌വൈകിട്ട്‌ 4.25 നുള്ള ഇതിന്റെതിരിച്ചുള്ള സര്‍വീസും (56388) റദ്ദാക്കി.
3. രാവിലെ 7.05 ന്‌ ആലപ്പുഴയില്‍നിന്ന്‌്‌ പുറപ്പെടുന്ന ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (നമ്പര്‍: 56377)
4. കായംകുളത്ത്‌ നിന്ന്‌ രാവിലെ 8.35 ന്‌ പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ളകായംകുളം-എറണാകുളം പാസഞ്ചര്‍ (56380)
5. രാവിലെ 8.50 ന്‌ കൊല്ലത്ത്‌നിന്ന്‌ പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളംകൊല്ലംമെമുവും (66302) തിരിച്ച്‌ എറണാകുളത്ത്‌നിന്ന്‌ 12.20 ന്‌ പുറപ്പെടുന്ന സര്‍വീസും (66303) റദ്ദാക്കി.
6. കൊല്ലത്ത്‌നിന്ന്‌ രാവിലെ 7.40 ന്‌ പുറപ്പെടുന്ന എറണാകുളം-കൊല്ലം-എറണാകുളംമെമുവും (66300) തിരിച്ച്‌ 2.40 ന്‌ എറണാകുളത്ത്‌നിന്ന്‌ പുറപ്പെടുന്ന സര്‍വീസും (66301) റദ്ദാക്കി.
7. എറണാകുളത്ത്‌നിന്ന്‌ രാവിലെ 5.25 ന്‌ പുറപ്പെടുന്ന എറണാകുളം-കോട്ടയം-കൊല്ലംമെമുസര്‍വീസും (66307) കൊല്ലത്തുനിന്ന്‌ 11.10 നുള്ള ഇതിന്റെതിരിച്ചുള്ള സര്‍വീസും (66308) റദ്ദാക്കി
8. രാവിലെ 8.35 ന്‌ കൊല്ലത്ത്‌നിന്ന്‌ പുറപ്പെടുന്ന കൊല്ലംകോട്ടയം പാസഞ്ചറും (56394) തിരിച്ച്‌ വൈകീട്ട്‌ 5.45 ന്‌ കോട്ടയത്ത്‌ നിന്ന്‌ പുറപ്പെടുന്ന സര്‍വീസും (56393) ഈ മാസം 14 ന്‌ സര്‍വീസ്‌ നടത്തുന്നല്ല.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

* പുനലൂരിനും ഗുരുവായൂരിനും മധ്യേ സര്‍വീസ്‌ നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ (56365/56366) ഇടപ്പളളി- പുനലൂര്‍സ്‌്‌റ്റേഷനുകള്‍ക്കിടക്ക്‌ സര്‍വീസ്‌ നടത്തുന്നതല്ല.

ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്നവ
നാഗര്‍കോവില്‍ – മംഗളൂരു പരശുരാം എക്‌സ്‌പ്രസ്സ്‌(16650), തിരുവനന്തപുരം-ഹൈദരാബാദ്‌ ശബരി എക്‌സ്‌പ്രസ്സ്‌ (17229), ന്യൂഡല്‍ഹി-തിരുവനന്തപുരംകേരള എക്‌സ്‌പ്രസ്സ്‌ (12626), ശനിയാഴ്‌ചകളില്‍സര്‍വീസ്‌ നടത്തുന്ന കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്‌പ്രസ്സ്‌ (12081), ഞായറാഴ്‌ച സര്‍വീസ്‌ നടത്തുന്ന കൊച്ചുവേളി- ലോകമാന്യ തിലക്‌ ഗരീബ്‌ എക്‌സ്‌പ്രസ്സ്‌ (12202) എന്നിവആലപ്പുഴ വഴിതിരിച്ചുവിടും. കന്യാകുമാരി-മുംബൈ സി.എസ്‌.ടി എക്‌സ്‌പ്രസ്സ്‌ (16382) ഈ മാസം 14 ന്‌ മാത്രംആലപ്പുഴ വഴിസര്‍വീസ്‌ നടത്തും. ആലപ്പുഴ വഴിതിരിച്ചുവിടുന്ന ജനശതാബ്ദി എക്‌സ്‌പ്രസ്സിന്‌ എറണാകുളം ജംഗ്‌ഷന്‍, ചേര്‍ത്തല എന്നിവിടങ്ങളില്‍സ്റ്റോപ്പുണ്ടാവും. വഴിതിരിച്ചുവിടുന്ന മറ്റു ട്രെയിനുകള്‍ക്ക്‌ അമ്പലപ്പുഴ, ഹരിപ്പാട്‌ എന്നിവിടങ്ങളിലുംസ്റ്റോപ്പുണ്ടാകും.

നിര്‍ത്തിയിടുന്നവ
കന്യാകുമാരി-മുംബൈ സി.എസ്‌.ടി എക്‌സ്‌പ്രസ്സ്‌ (16382) ഈ മാസം 07, 08 തീയതികളില്‍ ഏറ്റുമാനൂര്‍‌സ്റ്റേഷനില്‍ 20 മിനിറ്റ്‌ നിര്‍ത്തിയിടും. മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്‌സ്‌പ്രസ്സ്‌(16649) ഈ മാസം 14 ന്‌ പിറവംറോഡ്‌സ്‌റ്റേഷനില്‍ 25 മിനിറ്റുംതിരുവനന്തപുരം-ന്യൂഡല്‍ഹി-കേരള എക്‌സ്‌പ്രസ്സ്‌ (12625) കോട്ടയം/ഏറ്റൂമാനൂര്‍സ്‌റ്റേഷനുകളില്‍ 40 മിനിറ്റും നിര്‍ത്തിയിടും

Share this post: