Top Stories
കോണ്‍ഗ്രസ്സ് വാര്‍ഡ് കമ്മറ്റി പൊതുകിണര്‍ ശുചീകരിച്ചു
May 26, 2017

26-May-2017
ചങ്ങരംകുളം: ഐനിച്ചോട് ലക്ഷംവീട് കോളനിയിലെ പൊതുകിണര്‍ പെരുമ്പാള്‍തെങ്ങില്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. വര്‍ഷങ്ങളോളമായി ശുചീകരിക്കാത്ത പൊതുകിണര്‍ മണ്ണ് നീക്കി ശുചീകരിക്കുകയായിരുന്നു. കോളനിയിലെ അമ്പതില്‍പരം വീടുകളിലേക്ക് കുടിവെളളം എത്തിക്കുന്ന പൊതു കിണറാണ്. കിണര്‍ ശുചികരിച്ചതോടെ സാധാരണയില്‍ കൂടുതല്‍ വെളളം ലഭൃമായി തുടങ്ങി. നാഹിര്‍ ആലുങ്ങല്‍, ഷംസീര്‍ മണാളത്ത്, മുഹമ്മദ്, ഐനിച്ചോട്, ഉണ്ണികൃഷ്ണന്‍ മൂക്കതല, ജാസി തെങ്ങില്‍, ഷാജി ഐനിച്ചോട്, ഗഫൂര്‍, മുര്‍ശിദ് എനേതൃത്വം നല്‍കി.

Share this post: