23-Nov-2016
മഞ്ചേരി: നറുകര കൊരമ്പയില്‍ അഹമ്മദ് ഹാജി സ്മാരക യൂണിറ്റി വിമന്‍സ് കോളേജിന്റെ ചന്ദനമരങ്ങള്‍ മോഷണം പോയി. കോളേജിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ രണ്ട് ചന്ദനമരങ്ങളാണ് മോഷണം പോയത്. മരങ്ങള്‍ വേരോടെ പിഴുതെടുത്തതായി തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. പ്രിന്‍സിപ്പല്‍ സി സൈതലവി മഞ്ചേരി പൊലീസില്‍ പരാതി നല്കി.