Top Stories
ക്യാന്‍സറിന്റെയും പരമ്പരാഗത വൈദ്യത്തിന്റെയുംഗവേഷണ ശ്രമങ്ങളില്‍ഇന്ത്യയും അമേരിക്കയും പങ്കാളികളാകും.
March 03, 2016

ന്യൂഡല്‍ഹി : പാരമ്പര്യ വൈദ്യം സംബന്ധിച്ച പ്രഥമ ഇന്‍ഡോ – യു.എസ്‌ശില്‌പശാല ന്യൂഡല്‍ഹിയില്‍ഇന്നാരംഭിച്ചു. കേന്ദ്ര ആയുഷ്‌ സഹമന്ത്രി ശ്രീ. ശ്രീപദ്‌യസ്സോനായിക്കുംഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി ശ്രീ. റിച്ചാര്‍ഡ്‌ വെര്‍മ്മയും യു.എസ്‌. ഡിപ്പാര്‍ട്ട്‌മെന്റ്‌ഓഫ്‌ഹെല്‍ത്ത്‌&ഹ്യൂമണ്‍ സര്‍വീസസ്‌അസിസ്റ്റന്റ്‌സെക്രട്ടറിജിമ്മി കോള്‍ക്കറുംചേര്‍ന്ന്‌ശില്‌പശാലഉദ്‌ഘാടനം ചെയ്‌തു. ക്യാന്‍സര്‍ രോഗത്തിന്‌ നിലവില്‍ഇന്ത്യയിലും അമേരിക്കയിലുമുള്ള പരമ്പരാഗത ചിക്ത്‌സാരീതികള്‍ ശില്‌പശാലയില്‍ പങ്കെടുക്കുന്നവര്‍ പങ്ക്‌ വയ്‌ക്കും.


ക്യാന്‍സര്‍ രോഗചികിത്സയില്‍വേദന കുറയ്‌ക്കുന്നതിലും ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ആയുഷ്‌മരുന്നുകള്‍ക്കുള്ളശേഷി സംബന്ധിച്ച തെളിവുകള്‍ രണ്ട്‌ ദിവസത്തെ ശില്‌പശാലഅവലോകനം ചെയ്യും.


ആയുഷിന്റെ ആഗോള വത്‌ക്കരണമാണ്‌ ഗവണ്‍മെന്റ്‌ മുഖ്യശ്രദ്ധ കൊടുക്കുന്ന മേഖലകളില്‍ഒന്നെന്ന്‌ ശില്‌പശാലയെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ കേന്ദ്ര ആയുഷ്‌ സഹമന്ത്രി പറഞ്ഞു. ഇന്ത്യയിലും അമേരിക്കയിലും നിന്നുള്ള 175 വിദഗ്‌ധര്‍ ശില്‌പശാലയില്‍ പങ്കെടുക്കുന്നുണ്ട്‌.

Share this post: