Top Stories
ക്ലീന്‍ മങ്കട സമഗ്ര മാലിന്യ പരിപാടിയുടെ പദ്ധതി് രൂപരേഖയായി
December 01, 2016

01-Dec-2016

മങ്കട: ക്ലീന്‍ മങ്കടപദ്ധതിയുടെ ഭാഗമായി സമഗ്ര മാലിന്യ പരിപാടി പദ്ധതിക്ക്
രൂപരേഖയായി. പൊതുസമൂഹത്തിലെ വിവിധ വിഭാഗം ആളുകളെയും സ്ഥാപനങ്ങളെയുംതദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ടി.എ
അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. വരുന്ന അഞ്ച് വര്‍ഷം കൊണ്ട് മണ്ഡലത്തിലെ
പഞ്ചായത്തുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി ജൈവ
മാലിന്യ പരിപാലനത്തിന് വികേന്ദ്രീകരണാസൂത്രണത്തിലധിഷ്ടിതമായ ഉറവിട മാലിന്യ
സംസ്‌കരണ പദ്ധതി ഓരോ പഞ്ചായത്തും ആവിഷ്‌കരിച്ച് നടപ്പിലാക്കണം, അജൈവ
മാലിന്യങ്ങള്‍ വൃത്തിയായി തരംതിരിച്ച് ശേഖരിക്കുന്നതിന് ഒരു പൊതു സംഭരണ
കേന്ദ്രവും ഏര്‍പ്പെടുത്തണം, ഇതിലേക്കായി പാഴ്‌വസ്തു വ്യാപാരികള്‍,
ക്ലീന്‍കേരള കമ്പനി എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും കൂടാതെ
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ സേവനം പ്രയോജനപ്പെടുത്താം .ഇതിന് ബ്ലോക്ക്
പഞ്ചായത്ത് നേതൃത്വം നല്‍കും. വിദ്യാഭ്യാസം നേടിയിട്ടും നാം തെറ്റായ രീതികള്‍
പിന്തുടരുന്നത് കാരണമാണ് മാലിന്യ പ്രശ്‌നം ഇത്ര രൂക്ഷമായിരിക്കുന്നത്
ആയതിനാല്‍ ശക്തമായ ബോധവല്‍ക്കരണ പരിശീലനപരിപാടികള്‍ പ്രാദേശികമായി
സംഘടിപ്പിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ ഓരോ തദ്ദേശ സ്ഥാപനത്തിലും
നടപ്പിലാക്കാന്‍ ശ്രമിക്കുന്നതാണ് പുതിയ പദ്ധതി. നിരന്തര ബോധവല്‍ക്കരണത്തിനും
ആശയപ്രചരണത്തിനുമായി വിവിധ തരം ബോര്‍ഡുകള്‍, ബാനറുകള്‍, നോട്ടീസുകള്‍,
പോസ്റ്ററുകള്‍ എന്നിവ മണ്ഡലത്തില്‍ സ്ഥാപിക്കും. സ്ഥാപനങ്ങള്‍, വ്യക്തികള്‍,
എന്നിവര്‍ക്കിടയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനായി
ആരോഗ്യപരമായ മല്‍സരം സംഘടിപ്പിക്കുകയും അവാര്‍ഡ് ദാനം നടത്തുകയും ചെയ്യുക,
മണ്ഡലത്തിലുടനീളം മരങ്ങള്‍ വെച്ചുപിടിപ്പിക്കുക. എന്നിവയാണ് പദ്ധതിയിലെ
പരിപാടികള്‍. എം.എല്‍.എയുടെ അധ്യക്ഷതയില്‍ മണ്ഡലപരിധിയില്‍ വരുന്ന
ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും നേതൃത്വത്തില്‍
രൂപീകരിക്കുന്ന കമ്മറ്റി ഓരോ മൂന്ന് മാസങ്ങളിലും പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിലയിരുത്തും. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് മങ്കട ബ്ലോക്കില്‍ എം.എല്‍.എ
യുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഒരു വര്‍ഷത്തിനകം പദ്ധതി
യാഥാര്‍ത്ത്യമാക്കാനാണ് മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന
യോഗത്തില്‍ തീരുമാനമായിരുന്നത്. ്.ഇതിനായി മങ്കട ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് അധ്യക്ഷയായി പ്രൊജക്റ്റ് കമ്മിറ്റി രൂപീകരിച്ചിരുന്നു.
കമ്മറ്റിയില്‍ പഞ്ചായത്ത് പ്രസിഡന്റോ അല്ലെങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന
ഒരാളോ, ബ്ലോക്ക് പ്രസിഡന്റ് നിര്‍ദേശിക്കുന്ന ആള്‍, ശുചിത്വമിഷന്‍
അംഗം,ക്ലീന്‍ കേരള കമ്പനിയുടെ ഒരംഗം എന്നിവരാണ് കമ്മറ്റിയംഗങ്ങള്‍. പദ്ധതി
വാര്‍ഡ് തലത്തില്‍ പ്രചരണം നടത്താനും മങ്കട ബ്ലോക്കിന്റെ കീഴിലുള്ള പാലൂര്‍
കോട്ട വ്യവസായ എസ്റ്റേറ്റിനെ പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണത്തിനുള്ള
ഷ്രഡിംഗ് യൂനിറ്റാക്കാനും ജില്ലാ ശുചിത്വ മിഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല

Share this post: