07-Jun-2017
കൊണ്ടോട്ടി: ജെ സി ഐ കിഴിശ്ശേരി ചാപ്റ്ററും സുകൃതം സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന് വളപ്പുംകുണ്ടും സംയുക്തമായി കുഴിമണ്ണ പഞ്ചായത്തിന്റെ സഹകരണത്തില്‍ കുഴിമണ്ണ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ മാലിന്യമുക്ത പാരിസ്ഥിതി സംരക്ഷണ ഹരിതഗ്രാമം പദ്ദതിക്ക് തുടക്കമായി. ഒരു വര്‍ഷം കൊണ്ട് കുഴിമണ്ണ പഞ്ചായത്തിലെ മാലിന്യ ഭീഷണി നേരിടുന്ന വളപ്പുകുണ്ട്, താമളി, കിഴിശ്ശേരി അങ്ങാടി, എക്കാപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടോട്ടി ജനമൈത്രി പൊലീസുമായി ചേര്‍ന്ന് ബോധവത്ക്കരണ ശ്രമങ്ങളും ജനകീയ സഹകരണത്തില്‍ സാമൂഹിക ഇടപെടലുകളും നടത്തും. പഞ്ചായത്തിലെ തിരഞ്ഞെടുത്ത സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിവിധ വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പറമ്പന്‍ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സലാം കിഴിശ്ശേരി പദ്ധതി വിശദീകരിച്ചു. ജെ സി ഐ കിഴിശ്ശേരി ചാപ്റ്റര്‍ പ്രസിഡണ്ട് ചെമ്പന്‍ ഫസലുല്‍ഹഖ് അധ്യക്ഷത വഹിച്ചു. വൃക്ഷതൈ നടല്‍, വൃക്ഷതൈ വിതരണം, പരിസര ശുചീകരണം, സി ബി എസ് ഇ പരീക്ഷാ വിജയികള്‍ക്കുളള ആദരം എന്നിവ നടന്നു.