Top Stories
ക്ഷേത്ര കവര്‍ച്ച: പ്രതി അറസ്റ്റില്‍
November 25, 2016

25-Nov-2016

മഞ്ചേരി: നിരവധി ക്ഷേത്ര കവര്‍ച്ചകളില്‍ പ്രതിയായ യുവാവിനെ മഞ്ചേരി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കോഴിക്കോട്‌ കാക്കൂര്‍ ഒളയമ്മല്‍ എളംപിലാശ്ശേരി അര്‍ഷാദ്‌ (30)നെയാണ്‌ എസ്‌ ഐ എസ്‌ ബി കൈലാസ്‌ നാഥ്‌ ക്രൈം സ്‌ക്വാഡ്‌ അംഗങ്ങളായ ഉണ്ണികൃഷ്‌ണന്‍ മാരാത്ത്‌, ടി ശ്രീകുമാര്‍, പി സഞ്‌ജീവ്‌ വേണുഗോപാല്‍, സലീം, സജയന്‍ എന്നിവര്‍ അറസ്റ്റ്‌ ചെയ്‌തത്‌.

ഒന്നര വര്‍ഷം മുമ്പ്‌ മഞ്ചേരി കോഴിക്കോട്‌ റോഡില്‍ എട്ടിയോട്ട്‌ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ അഞ്ച്‌ ഭണ്‌ഡാരങ്ങള്‍ കുത്തി തുറന്ന്‌ പണവും അമ്പലത്തിലെ ഓട്ടു പാത്രങ്ങളും കവര്‍ന്ന കേസില്‍ ഇയാള്‍ പ്രതിയാണ്‌. മഞ്ചേരി, കോട്ടക്കല്‍, തിരൂര്‍, കോഴിക്കോട്‌ കസബ, നടക്കാവ്‌ പൊലീസ്‌ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണം, കഞ്ചാവ്‌ വില്‍പ്പന തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്‌. കഴിഞ്ഞ വര്‍ഷം മഞ്ചേരിയിലെ തുണിക്കട ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്‌ കുത്തി തുറന്ന്‌ മോഷണം നടത്തിയതിന്‌ ഇയാളെ മഞ്ചേരി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഈ കേസില്‍ രണ്ടു മാസം മുമ്പാണ്‌ ഇയാള്‍ ജാമ്യത്തിലിറങ്ങിയത്‌.മഞ്ചേരി അരുകിഴായ ക്ഷേത്ര പരിസരത്തു വെച്ചാണ്‌ അര്‍ഷാദ്‌ അറസ്റ്റിലാകുന്നത്‌. ജില്ലാ പൊലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരം സി ഐ കെ എം ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Share this post: