Top Stories
ഗഫൂര്‍ പി.ലില്ലീസിന്‍റെ വെബ് സൈറ്റ് വി.എസ് ഉദ്ഘാടനം ചെയ്തു
April 26, 2016

gafoor-p-lillis-website-vs-25, April 2016
തിരൂര്‍ : തിരൂര്‍ നിയോജകമണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന്‍റെ വെബ് സൈറ്റ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.  മുന്‍ കാലങ്ങളിലെ എല്‍.ഡി.എഫ് ഭരണങ്ങളുടെ തുടര്‍ച്ചയുണ്ടാവാന്‍ ഇടതുമുന്നണിയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ചടങ്ങില്‍ തിരൂര്‍ നിയോജകമണ്ഡലം എല്‍.ഡി.എഫ്. കണ്‍ വീനര്‍ പി.സി. അഹമ്മദ് കുട്ടി അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്, സി.പി.എം. ജില്ലാ സെക്രട്ടറി പി.പി.വാസുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാര്‍, മറ്റു ഘടക കക്ഷി നേതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share this post: