Top Stories
‘ഗാന്ധിസ്മൃതി’ ചിത്രപ്രദര്‍ശനം നടത്തി
April 02, 2016

മലപ്പുറം : ഗാന്ധി ദര്‍ശന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ പോത്തനൂര്‍ ഗവ. യു.പി സ്‌കൂളില്‍ ‘ഗാന്ധിസ്മൃതി’ ചിത്ര പ്രദര്‍ശനം നടത്തി. ഗാന്ധിജിയുടെ പഠനകാലം, സ്വാതന്ത്ര്യസമരകാല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അപൂര്‍വ ചിത്രങ്ങളടങ്ങിയ 100 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. സ്‌കൂളിന്റെ 88ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചിത്ര പ്രദര്‍ശനം നടത്തിയത്. പ്രദര്‍ശനം കാണുന്നതിനായി സ്‌കൂളിലെ വിദ്യാര്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, സമീപവാസികള്‍ തുടങ്ങിയവര്‍ എത്തി. പ്രധാന അധ്യാപികന്‍ പി.പി വാസുദേവന്‍, പി.ടി.എ. പ്രസിഡന്‍റ് ടി.വി അബ്ദുസലാം എന്നിവര്‍ സംസാരിച്ചു.

Share this post: