Top Stories
ഗാര്‍ഹിക പീഡനം: ഭര്‍തൃബന്ധുക്കളുടെ മുന്‍കൂര്‍ ജാമ്യം തള്ളി
November 25, 2016

25-Nov-2016
മഞ്ചേരി: ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ കോടതി ഉത്തരവ്‌ വാങ്ങിയ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ഭര്‍തൃ ബന്ധുക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ്‌ കോടതി തള്ളി. തിരൂരങ്ങാടി മൂന്നിയൂര്‍ സൗത്ത്‌ സ്വദേശികളായ ചോനാരി നൗഫല്‍ (28), പാറക്കടവ്‌ അമ്മന്‍ വീട്ടില്‍ ഷരീഫ്‌ (27), മാതാവ്‌ സൈനബ (48), റുഖിയ (52) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ്‌ തള്ളിയത്‌. മൂന്നിയൂര്‍ സൗത്ത്‌ ചോനാരി മുഹമ്മദ്‌ ബഷീറിന്റെ ഭാര്യ നസീമയാണ്‌ പരാതിക്കാരി. 2016 മെയ്‌ 21ന്‌ നസീമ ഭര്‍ത്താവിനെതിരെ ഡൊമസ്റ്റിക്‌ വയലന്‍സ്‌ ആക്‌ട്‌ പ്രകാരം കോടതി ഉത്തരവ്‌ സമ്പാദിച്ചിരുന്നു. ഇതിലുള്ള വിരോധം മൂലം ഭര്‍ത്താവും ബന്ധുക്കളും നസീമയെ കൈ കൊണ്ടും കസേര കൊണ്ടും അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ്‌ കേസ്‌. 2016 ആഗസ്റ്റ്‌ അഞ്ചിന്‌ വൈകീട്ട്‌ ആറു മണിക്കാണ്‌ കേസിന്നാസ്‌പദമായ സംഭവം.

Share this post: