Top Stories
ഗുഡ്‌വില്‍ ഇംഗ്ലീഷ്‌ സ്‌കൂളിന്‌ സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ജൈവ ഔഷധോദ്യാന പദ്ധതി
November 26, 2016

26-Nov-2016

പൂക്കോട്ടുംപാടം: ഗുഡ്‌വില്‍ ഇംഗ്ലീഷ്‌ സ്‌കൂളില്‍ കേരള സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ധനസഹായത്തോടെ കോട്ടക്കല്‍ ആര്യവൈദ്യശാല ആവിഷ്‌കരിച്ച `വിദ്യാലയങ്ങളില്‍ ജൈവ ഔഷധോദ്യാനം പദ്ധതി` ആരംഭിക്കുന്നു. സ്‌കൂള്‍ ഫാം ക്ലബ്ബിന്റെ വിജയകരമായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ്‌ വിദ്യാലയത്തെ പദ്ധതിയിലേക്ക്‌ തെരെത്തെടുത്തത്‌ എന്ന്‌ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്‌ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.കെ എം പ്രഭുകുമാര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ വൈവിധ്യങ്ങളായ 50 ഔഷധ സസ്യങ്ങള്‍ സ്‌കൂളിന്‌ നല്‍കുകയും ജൈവ ഔഷധസസ്യ പരിപാലനത്തില്‍ ഫാം ക്ലബ്ബ്‌ അംഗങ്ങള്‍ക്ക്‌ പഠന ക്യാമ്പുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന്‌ പ്രാജക്ട്‌ ഇന്‍ ചാര്‍ജും കോട്ടക്കല്‍ ആര്യവൈദ്യശാല ഔഷധസസ്യ ഗവേഷണ കേന്ദ്രം എക്‌സ്റ്റന്‍ഷന്‍ ശാസ്‌ത്രജ്ഞനുമായ ഡോ.എംകെ മഹേഷ്‌ കുമാര്‍ പറഞ്ഞു.കോട്ടക്കല്‍ ആര്യവൈദ്യശാല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തില്‍ നിന്നും പദ്ധതി രൂപരേഖയും സമ്മതപത്രവും സ്‌കൂള്‍ മാനേജര്‍ എം.അബ്ദുല്‍ നാസര്‍ പ്രിന്‍സിപ്പാള്‍ പികെ ബിന്ദു, ഫാം ക്ലബ്‌ കോ ഓര്‍ഡിനേറ്റര്‍ സി ചന്ദ്ര എന്നിവര്‍ ഏറ്റുവാങ്ങി.
കാളികാവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ എന്‍എ കരീം ഗുഡ്‌വില്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ എം കുഞ്ഞിമുഹമ്മദ്‌, വൈസ്‌ പ്രിന്‍സിപ്പാള്‍ ജംഷിത ഫിയാസ്‌ എന്നിവര്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച സ്‌കൂള്‍ ഫാം ക്ലബ്ബ്‌ ഭാരവാഹികളെ അഭിനന്ദിച്ചു . ജിഷ്‌മ മുരളി, പി രേഷ്‌മ, കെ ലിജു, കെ വി അനീഷ്‌, സജിനി അജയ്‌കുമാര്‍ ടി ജി രാജീവ്‌, പി അബ്ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു

Share this post: